"ശ്യാമപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
1960ൽ ജനിച്ചു. മുൻകേന്ദ്രമന്ത്രിയും [[ബി.ജെ.പി.]] നേതാവുമായ [[ഒ. രാജഗോപാൽ|ഒ. രാജഗോപാലിന്റെ]] മകനാണ്‌. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിൽ പഠനം. തിയ്യേറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയശേഷം [[ആകാശവാണി|ആകാശവാണിയിലും]] [[ദൂരദർശൻ|ദൂരദർശനിലും]] പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി [[യു.കെ.|യു.കെയിലെ]] ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡൿഷനിൽ മാസ്റ്റർ ബിരുദം നേടി. [[ബി.ബി.സി.|ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ]] മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇക്കാലത്ത് നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
== സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ==
*''[[കല്ലു കൊണ്ടൊരു പെണ്ണ് (മലയാളചലച്ചിത്രം)|കല്ലു കൊണ്ടൊരു പെണ്ണ്]]'' - [[(1998]])
*''[[അഗ്നിസാക്ഷി (മലയാള ചലച്ചിത്രം)|അഗ്നിസാക്ഷി]]'' - [[(1999]])
*''[[അകലെ (മലയാള ചലച്ചിത്രം)|അകലെ]]'' - [[(2004]])
*''[[ഒരേ കടൽ (മലയാള ചലച്ചിത്രം)‍|ഒരേ കടൽ]]'' - [[(2007]])
*''[[ഋതു (മലയാളചലച്ചിത്രം)|ഋതു]]'' - (2009)
*''[[ഇലക്ട്ര]]'' - (2010)
*''[[അരികെ]]'' (2012)
{{Bio-stub|Shyamaprasad}}
 
"https://ml.wikipedia.org/wiki/ശ്യാമപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്