"മേഴത്തോൾ അഗ്നിഹോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
{{unreferenced}}
{{പറയിപെറ്റ പന്തിരുകുലം}}
[[പറയി പെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] പ്രഥമ പുത്രനാണ്‌ '''മേഴത്തോൾ അഗ്നിഹോത്രി'''. <ref>http://www.namboothiri.com/articles/agnihothri.htm</ref>'''ബ്രഹ്മദത്തൻ''' എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ [[നിള|നിളാതീരത്തു]] നിന്നും, [[തൃത്താല വേമഞ്ചേരി മന|വേമഞ്ചേരി മനയിലെ]] അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി.<ref>http://www.naranathubranthan.com/panthirukulam.php</ref> വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി,അവരുടെ [[താളി]]ക്കിണ്ണത്തിൽ,പുഴമണൽ കൊണ്ടുണ്ടാക്കിയ [[ശിവലിംഗം]] പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ(താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ [[തൃത്താല]] എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.
 
[[ബുദ്ധമതം|ബുദ്ധ]],[[ജൈനമതം|ജൈന]] സംസ്കാരങ്ങളുടെ വ്യാപനം മൂലം,യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി,യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 [[സോമയാഗം|സോമയാഗങ്ങൾ]]നടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം [[ഇന്ദ്രന്]]‍ നേരിട്ട്‌ യാഗശാലയിൽ എത്തുകയും നൂറാമത്തെ [[യാഗം]] നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ,അഗ്നിഹോത്രി, താൻ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും,യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും ഇന്ദ്രനോട്‌ പറഞ്ഞു.
"https://ml.wikipedia.org/wiki/മേഴത്തോൾ_അഗ്നിഹോത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്