"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uk:Книга Йова
വരി 78:
[[ചിത്രം:Arabic job.jpg|200px|thumb|right|ഇയ്യോബിന്റെ പുസ്തകത്തിന്റെ അറബിപരിഭാഷയുടെ ഒരു ഭാഗം ബ്രിട്ടീഷ് സംഗ്രഹാലയത്തിൽ - ഇയ്യോബിന്റെ നാടായി പറയപ്പെടുന്ന ഊസ് ദേശം അറേബ്യ ആയിരുന്നുവെന്ന് വാദമുണ്ട്.]]
 
കേവലം ഒരു മതഗ്രന്ഥം എന്ന നിലയിൽ മാത്രമല്ല ഇയ്യോബിന്റെ പുസ്തകം മതിക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാക്കാലത്തേയും ഒന്നാംകിട രചനകളിൽ ഒന്നെന്നും [[ഇലിയഡ്]], [[ഡിവൈൻ‍ഡിവൈൻ കോമഡി]], [[പറുദീസനഷ്ടം]] എന്നിവക്കൊപ്പം വക്കേണ്ട 'മാസ്റ്റർപീസ്' എന്നും ഒക്കെ അത് പ്രകീർ‍ത്തിക്കപ്പെട്ടിട്ടുണ്ട്.<ref>Oxford Companion to the Bible</ref> അത്യുന്നതങ്ങൾ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യകാരന്മാർ [[ഷേക്സ്പിയർ|ഷേക്സ്പിയറും]], [[ദസ്തയേവ്സ്കി]]യും, ഇയ്യോബിന്റെ പുസ്തകം എഴുതിയ കലാകാരനും ആണെന്നും വരെ അഭിപ്രായമുണ്ട്. <ref>അമേരിക്കൻ സാഹിത്യകാരനായ [[ആർച്ച്‌ബാൾഡ് മക്‌ലീഷ്|ആർച്ച്‌ബാൾഡ് മക്‌ലീഷിന്റെ]] അഭിപ്രായം[[കെ.പി. അപ്പൻ|കെ.പി. അപ്പന്റെ]] "ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത്</ref>
 
മനുഷ്യന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ദൈവനീതിയെക്കുറിച്ചും ഇത് അവതരിപ്പിക്കുന്ന വീക്ഷണമെന്താണെന്നത് ഇപ്പോഴും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രന്ഥാരംഭത്തിലെ ദൈവവും സാത്താനുമായുള്ള സംഭാഷണം ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. സാത്താനുമായി പന്തയം വച്ചിട്ട് നീതിമാനെ സാത്താന്റെ ദുഷ്ടതക്ക് വിട്ടുകൊടുക്കുന്ന ദൈവം വ്യവസ്ഥാപിത മതങ്ങളുടെ ദൈവസങ്കല്പവുമായി ചേർന്നുപോകുന്നതല്ല. ദൈവവും മനുഷ്യരുമായുള്ള പഴയനിയമത്തിലെ ഉടമ്പടി മനുഷ്യന്റെ അനുസരണക്ക് പ്രതിഫലമായി, ദൈവത്തിന്റെ പരിപാലന ഉറപ്പു നൽകുന്നതായിരുന്നു. ഉടമ്പടി പാലിക്കുകയെന്നത് മനുഷ്യന്റെ മാത്രം ബാദ്ധ്യതയാണെന്ന നീതിരഹിതമായ ചിന്ത, ദൈവത്തിന്റെമേൽ കൗശലപൂർ‌വം അടിച്ചേൽ‌പ്പിക്കുകയാണ് സാത്താൻ ചെയ്തത് എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. <ref>God: A Biography - ജാക്ക് മൈൽസ് - വിന്റേജ് ബുക്ക്‌സ്, ന്യൂ യോർക്ക്</ref>
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്