"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ro:Ipoteza documentară
വരി 26:
 
===നിയമാവർത്തകം===
പഞ്ചഗ്രന്ഥിയിലെ അന്തിമഗ്രന്ഥമായ [[നിയമാവർത്തനം]] ആണ് ഈ പാരമ്പര്യത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. യൂദയായിൽ ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അന്തിമപാദത്തിൽ യഹോവപക്ഷീയമായ മതനവീകരണത്തിനു നേതൃത്വം കൊടുത്ത ജോഷിയാ[[ജോസിയാ|ജോസിയാ രാജാവിന്റെ]] കാലത്ത്, ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കിടയിൽ ക്രി.മു. 622-ൽ കണ്ടുകിട്ടിയതായി [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ]] പറയുന്ന "നിയമഗ്രന്ഥം", ഈ രേഖയുടെ പൂർവരൂപം ആയിരുന്നിരിക്കാം. [[യെരുശലേം]] ഒഴിച്ചുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള ദൈവാരാധനയുടെ നിരോധനം നിയമാവർത്തക പാരമ്പര്യത്തിന്റെ ഒരു മുഖ്യസ്വഭാവമാണ്. അബ്രാമും യാക്കോബും സെച്ചെമിലും, ബെഥേലിലും മാമ്രേയിലും ബലിവേദികൾ നിർമ്മിക്കുന്നതായി ഇതരപാരമ്പര്യങ്ങളിലെ പെട്ട ആഖ്യാനങ്ങൾ പറയുന്നതിനാൽ, മുൻപാരമ്പര്യങ്ങളിൽ ഈ വിലക്ക് ഉണ്ടായിരുന്നില്ല എന്നു വ്യക്തമാണ്.<ref name ="Cambridge"/>
 
[[തനക്ക്|എബ്രായബൈബിളിൽ]], നിയമാവർത്തക പാരമ്പര്യത്തിന്റെ സ്വാധീനം പഞ്ചഗ്രന്ഥിയിൽ മാത്രമല്ല ഉള്ളത്. പഞ്ചഗ്രന്ഥിയിലെ അവസാനത്തേതായ നിയമാവർത്തനപ്പുസ്തകത്തെ തുടർന്നു വരുന്ന ഗ്രന്ഥങ്ങളിലെ യഹൂദചരിത്രത്തിലും നിയമാവർത്തനപാരമ്പര്യത്തിലെ ചരിത്രവീക്ഷണം (Deuteronomist History) കാണാം.
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്