"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fi:Hyönteismyrkky
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fa:حشره‌کش‌ها; cosmetic changes
വരി 2:
കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെ '''കീടനാശിനി''' (insecticide) എന്ന പേരിൽ അറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ, [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫങ്ങിസൈട്സ് (fungicides), എലിവര്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈട്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈട്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയ നാശിനി (bactericide ) വിര നാശിനി ( nematicide ) അണുനാശിനികൾ (disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide ), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ വിവധ വസ്തുക്കളെ മൊത്തത്തിൽ''' പെസ്ടിസൈട്സ്''' (pesticides) എന്നും വിളിക്കപ്പെടുന്നു. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
 
== തരംതിരിവ്‌ ==
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് അഥവാ [[വിഷത്വം]] (toxicity ) അനുസരിച്ച് കീടനാശിനി ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സകളെ നാലായിട്ടാണ് [[ലോകാരോഗ്യസംഘടന]] തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ എലികൾ കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). എൻഡോസൾഫാൻ ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു
പരീക്ഷണ- ഗവേഷണ-ഉപയോഗ രംഗങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങൾ നിലനിൽക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് കടന്ന് അപകടം ഉണ്ടാക്കുന്നതെന്നോ, ഏതൊക്കെ ജീവികൾക്കിതിനെ അതിജീവിക്കാൻ കഴിയുമെന്നോ അറിയുന്നുമില്ല. അറിയുമെങ്കിൽത്തന്നെ വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ട രീതിയിൽ പങ്കു വെക്കുന്നുമില്ല.
 
== വിഷ തീവ്രത ==
വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനനങ്ങൾക്കും പെട്ടന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു. ചിത്രത്തിൽ, തലയോട്ടിയും അസ്ഥികളും ഉണ്ടായിരിക്കണം. സമചതുരത്തിന്റെ ഒരു കൂർത്ത അഗ്രം താഴേക്കായിരിക്കണം . നടുവിൽ കുറുകെ ഉള്ള വരയുടെ മുകൾ വശം വെള്ള നിറമായിരിക്കണം. അതിൽ വിഷം എന്ന് പ്രാദേശിക ഭാഷ ഉൾപ്പെടെ വിവിധ ഭാഷകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. കുറുകെ ഉള്ള വരയ്ക്കു താഴെ, വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ അതതിനു ബാധകമായ ( ചുവപ്പ്‌, മഞ്ഞ, നീല, പച്ച) നിറത്തിലുള്ള പ്രതലം പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കണം.
 
=== ചില ‌ചുവന്ന ലേബലിലുളള കീടനാശിനികൾ ===
'''ഏറ്റവും തീവ്ര വിഷത്വം''' (Extremely toxic )
ഇവ മിക്കതും '''കാർബമൈട്''' ( carbamate )ഇനത്തിൽ പെട്ടവയാണ്
വരി 21:
* ഐസോപ്രൊകാര്ബ് ((isoprocarb)
* മെതോമയിൽ (Methomyle)
=== ചില മഞ്ഞ ലേബൽ കീടനാശിനികൾ ===
'''തീവ്ര വിഷത്വം''' ( Highly toxic )
*എൻഡോസൾഫാൻ ( endosulfan )
*പ്രോസിനോഫോസ് (prosenophos )
*ട്രിയസോഫോസ് (triasophos )
=== ചില നീല ലേബൽ കീടനാശിനികൾ ===
'''മിത വിഷത്വം''' (Relatively toxic )
*ബികസോൾ (bicosol )
*സെവിഡോൾ (sevidol )
*സെവിമോൾ (sevimol )
=== പച്ച ലേബൽ കീടനാശിനികൾ ===
'''വിഷത്വം കുറഞ്ഞവ.'''( Lightly toxic)
== പെസ്ടിസൈടെസ് ലേബലുകൾ ==
കീടനാശിനികൾക്ക് ഉപയോഗിക്കുന്ന അതേ ലേബൽ രീതി തന്നെയാണ് വിഷത്വമുള്ള എല്ലാ പെസ്ടിസൈടെസ് പാക്കിങ്ങിന്റെ പുറത്തും പതിക്കുന്നത്.
== കേരളത്തിൽ നിരോധനം ==
മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും , കേരള കാർഷിക സരവകലാശാലയുടെ ഉപദേശമനുസ്സരിച്ചു കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ് . ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കള നാശിനികളും കൂടി ഇതോടപ്പം നിരോധിച്ചിട്ടുണ്ട്. .
== അവലംബം ==
{{Reflist}}
* Parks Textbook of Preventive and Social Medicine, 2007, Bhanot, Jabalpur,19th ed.
* മലയാള മനോരമ - ‎2011, മേയ് 5‎
 
[[Categoryവർഗ്ഗം:കൃഷി]]
 
[[Category:കൃഷി]]
[[വർഗ്ഗം:കീടനാശിനികൾ]]
 
Line 57 ⟶ 56:
[[es:Insecticida]]
[[et:Insektitsiid]]
[[fa:حشره‌کش‌ها]]
[[fi:Hyönteismyrkky]]
[[fr:Insecticide]]
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്