"ഡേവിഡ് ബോളണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
കഥകളി ആദ്യമായി ഡോക്യുമെന്ററി രൂപത്തിൽ ലോകത്തിനു പരിചയപ്പെടുത്തിയ സഹൃദയനാണ് '''ഡേവിഡ് ബോളണ്ട്'.'' 1950 മുതൽ 1990 വരെയുള്ള കേരള കഥകളിരംഗത്തെ മുഴുവൻ പ്രതിഭകളയും അവരുടെ കലാ പ്രകടനങ്ങളെയും ഇദ്ദേഹം ഭാവി തലമുറയ്ക്കായി ആർക്കൈവ് ചെയ്തിട്ടുണ്ട്.<ref>http://www.mathrubhumi.com/online/malayalam/news/story/1625026/2012-05-27/kerala</ref>
==ജീവിതരേഖ==
1919ൽ കെയ്‌റോയിൽ ജനിച്ച ബോളണ്ട് 1946ൽ പിയെഴ്‌സ് ലെസ്‌ലി കമ്പനിയുടെ ചുമതലയുമായാണ് കേരളത്തിലെത്തുന്നത്. 1954ൽ ആദ്യമായി ഗുരു കുഞ്ചു ക്കുറുപ്പിന്റെ കഥകളി കാണാനിടയായി. ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിനിടെ കേരളത്തിൽ പലയിടത്തും സഞ്ചരിച്ച് 146 കഥകളി അവതരണങ്ങൾ കണ്ട അദ്ദേഹം എല്ലാം രേഖകളാക്കി സൂക്ഷിച്ചു. മിക്കവയും ഡോക്യുമെന്ററിയുമാക്കി. കലാമണ്ഡലത്തിലെത്തിയ ബോളൻഡ് പ്രധാനപ്പെട്ട ആട്ടക്കഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായർ ചൊല്ലിയാടിയത് വീഡിയോയിൽ അന്ന് പകർത്തി. കഥകളിയെക്കുറിച്ചുള്ള തന്റെ പുസ്തകരചനയ്ക്കായി കെ.പി.എസ്. മേനോനെ ഗുരുവായി സ്വീകരിച്ചു. 1980ൽ പുറത്തിറക്കിയ 'എ ഗൈഡ് ടു കഥകളി' എന്ന പുസ്തകം കഥകളിക്ക് ഇംഗ്ലീഷിലുള്ള മികച്ച ആമുഖമായി കണക്കാക്കുന്നു. 'മാസ്‌ക് ഓഫ് മലബാർ' എന്ന നാൽപ്പതു മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇത്കഥകളിയെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്ററിയായിരുന്നു.<br />
ഇന്ത്യൻ ജീവിതരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും 18 ചിത്രങ്ങൾ വേറെയും നിർമിച്ചു. <br />
പിയെഴ്‌സ് ലെസ്‌ലി കമ്പനി ഇന്ത്യൻ പബ്ലിക് കമ്പനിയായി മാറിയ ശേഷം 1982 വരെ അദ്ദേഹം ഡയറക്ടറായി തുടർന്നു. കഥകളി രംഗത്തെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനായി 1990 വരെ ഇടയ്ക്കിടെ കേരളം സന്ദർശിച്ചു. കലാമണ്ഡലത്തിലെ മികച്ച ബിരുദവിദ്യാർത്ഥിക്കായി 1973ൽ അദ്ദേഹം സ്വർണമെഡൽ ഏർപ്പെടുത്തി. 38 വർഷത്തെ കേരളവാസത്തിനുശേഷം സോമർസെറ്റിൽ തിരിച്ചുചെന്ന് ചർച്ച് വാർഡൻ, ടാക്‌സ് കമ്മീഷണർ, സ്‌കൂൾ ഗവർണർ, സാമൂഹിക സേവകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. <br />
<references/>
==പുറം കണ്ണികൾ==
*[http://theatrefutures.org.uk/kathakali/collection-overview/d-other-performance-material-from-kerala/ ബോളണ്ടിന്റെ കഥകളി ഡോക്യുമെന്റേഷന്റെ ശേഖരം]
*[http://www.mathrubhumi.com/thrissur/news/1625109-local_news-vadakkancheri-%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html ബോളൻഡ്: കലാമണ്ഡലത്തിന്റെയും കഥകളിയുടെയും സന്തതസുഹൃത്ത് ]
 
[[വർഗ്ഗം:കഥകളി]]
33,093

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1313597" എന്ന താളിൽനിന്ന് ശേഖരിച്ചത്