"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ചാൾസ് ഡാർവ്വിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിനോട് പിന്നീടുകണ്ടെത്തിയ ജീൻ- [[ക്രോമസോം സംഖ്യ|ക്രോമസോം]] സവിശേഷതകൾ, ഒറ്റപ്പെടൽ, [http://en.wikipedia.org/wiki/Mutation ഉൽപ്പരിവർത്തനം] എന്നിങ്ങനെയുള്ള വസ്തുതകളും കൂട്ടിച്ചേർത്തുപുതുക്കപ്പെടുകയുണ്ടായി. മോഡേൺ സിന്തസിസ്<ref>http://en.wikipedia.org/wiki/Modern_synthesis വിക്കിപ്പീഡിയ പേജ്</ref> എന്നും ഇത് അറയപ്പെടുന്നു.ടി.എച്ച്. ഹക്സിലി, ഹെർബേർട്ട് സ്പെൻസർ, ഡി.എസ്.ജോർദാൻ, അസാ ഗ്രേ, വെയ്സ്‌മാൻ എന്നിവരാണ് നിയോഡാർവ്വിനിസത്തിന്റെ പ്രയോക്താക്കൾ. കാലക്രമേണ മോഡേൺ സിന്തറ്റിക് സിദ്ധാന്തത്തിന് നിയതസ്വഭാവം കൈവന്നു. ഇതിൽ ഉൽപ്പരിവർത്തനം, വ്യതിയാനം അഥവാ ജനിതക പുനഃസംയോജനം, പാരമ്പര്യം, പ്രകൃതിനിർദ്ധാരണം, ഒറ്റപ്പെടൽ, പുതിയ ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി എന്നീ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
== വിമർശനങ്ങൾ ==
അനുയോജ്യരുടെ അതിജീവിക്കൽ(survival) സൂചിപ്പിക്കുന്ന ഈ സിദ്ധാന്തത്തിൽ അനുയോജ്യതയുടെ വരവിനെപ്പറ്റി(arrival) പറയുന്നില്ല. അസ്ഥിരവ്യതിയാനങ്ങളുടെ പ്രാതിനിദ്ധ്യമില്ലായ്മയും അവയവങ്ങളുടെ ലോപിക്കലിനു നിദാനമായ വസ്തുതകൾ ഉൾക്കൊള്ളാത്തതും പ്രജനനത്തിലൂടെ ജീൻമിശ്രണം നടക്കുമ്പോൾ അനുഗുണവ്യതിയാനങ്ങൾ ലയിപ്പിക്കപ്പെടുന്നതും ഈ സിദ്ധാന്തത്തിന് വിമർശനങ്ങൾ തീർത്തു. ഈ സിദ്ധാന്തം ശരിയാവണമെങ്കിൽ ഒരു വിഭാഗത്തിൽപെട്ട എല്ലാ ജീവജാതികളേയും ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസിൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്‌ (The Origin of Species ). പക്ഷേ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസിൽ വിദഗ്ദ്ധൻ ഡെരിക്‌ വിഭർഗ്‌ പറഞ്ഞത്‌ ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.[6]
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രകൃതി_നിർദ്ധാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്