"ഹിമാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: lez:Гьималаяр
No edit summary
വരി 18:
|map_caption=
}}
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമായലയംഹിമാലയം. ഈ പർവ്വതനിര [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും]] ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
 
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. [[എവറസ്റ്റ്]], [[K2]] (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ [[ആൻഡെസ്]] പർവ്വതനിരയിലുള്ള [[അകൊൻകാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.<ref>{{cite book
വരി 29:
[[പ്രമാണം:Himalaya 85.30820E 32.11063N.jpg|thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം]]
 
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച്വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ടാപ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാംഗ്‌സ്റ്റേ കിയാംഗ് നദി|യാങ്ങ്സെ]] എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 6 - Northern India (Himalaya)|pages=177-178|url=}}</ref>‌. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
 
വരി 38:
 
== സാംസ്കാരികപ്രാധാന്യം ==
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപെട്ടിരിക്കുന്നുചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ [[ഹിമവാൻ]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവൻ|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാർവതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.
 
== പ്രത്യേകതകൾ ==
വരി 49:
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാൽതോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
 
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൽപർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്<ref name=rockliff/>.
=== ഹിമാദ്രി ===
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.
എവറസ്റ്റ്‌, [[കാഞ്ചൻ ജംഗ]], [[നംഗ പർവതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായതഅതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
 
=== ഹിമാചൽ ===
വരി 59:
 
=== ശിവാലിക് ===
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തിൽഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പർവതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
 
[[ഉരുൾ പൊട്ടൽ]], [[ഭൂകമ്പം]] എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂൺ]]).
"https://ml.wikipedia.org/wiki/ഹിമാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്