"ഇം‌പ്രെഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: th:อิมเพรสชันนิซึม
വരി 4:
[[1860]]-കളിൽ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങിയ [[പാരീസ്]] ആസ്ഥാനമാക്കിയ കലാകാരന്മാരുടെ ഒരു അയഞ്ഞ കൂട്ടായ്മയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ കലാ‍ശാഖയാണ്‌ '''ഇം‌പ്രെഷനിസം'''. ഈ പ്രസ്ഥാനത്തിന്റെ പേരു വന്നത് ക്ലോഡ് മോണെയുടെ [[ഇം‌പ്രെഷൻ, സൺറൈസ്]] (ഇംപ്രെഷൻ, സൊളീ ലെവാന്ത്) എന്ന ചിത്രത്തിൽ നിന്നാണ്. ഈ ചിത്രം കണ്ട് നിരൂപകനായ ''[[ലൂയി ലെറോയ്]]'', ''[[ല് ഷാറിവാരി]]'' എന്ന പുസ്തകത്തിൽ എഴുതിയ ആക്ഷേപഹാസ്യലേഖനത്തിൽ ഇം‌പ്രെഷനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയായിരുന്നു.
== പ്രത്യേകതകൾ ==
താരതമ്യേന ചെറുതായ, നേർത്ത, എന്നാൽ തെളിഞ്ഞുകാണാവുന്ന ബ്രഷ് വരകൾ, തുറന്ന കമ്പോസിഷൻ (ആഖ്യാനം), വെളിച്ചത്തിനും സമയത്തിനനുസരിച്ച് വെളിച്ചത്തിന്റെ മാറുന്ന ഗുണങ്ങളിലും ഉള്ള ഊന്നൽ, സാധാരണമായ വിഷയങ്ങൾ, മനുഷ്യന്റെ സംവേദനത്തിനും അനുഭവത്തിനും ഒരു പ്രധാന ഘടകമായി ചലനത്തെ ഉൾക്കൊള്ളിക്കൽ, അസാധാരണമായ ദൃശ്യകോണുകൾ എന്നിവ ഇം‌പ്രെഷനിസ്റ്റ് പെയിന്റിങ്ങുകളുടെ പ്രത്യേകതകളാണ്.
 
ദൃശ്യകലകളിൽ ഇം‌പ്രെഷനിസത്തിന്റെ ആരംഭം ഇതിനു സമമായ കലാശാഘകൾ മറ്റ് കലാരംഗങ്ങളിലും ഉൽഭവിക്കുന്നതിനു കാരണമായി. ഇം‌പ്രെഷനിസ്റ്റ് സംഗീതം, ഇം‌പ്രെഷനിസ്റ്റ് സാഹിത്യം എന്നിവ ഇതിൽ പെടും.
"https://ml.wikipedia.org/wiki/ഇം‌പ്രെഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്