"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹുദചിന്തകൻ [[മൈമോനിഡിസ്|മോസസ് മൈമോനിഡിസ്]] അറബി ഭാഷയിൽ എഴുതിയ ദാർശനികരചനയുടെ ഇംഗ്ലീഷ് പരിഭാഷയാണ് '''ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്''' (Guide for the Perplexed) അല്ലെങ്കിൽ '''സന്ദേഹികൾക്കു വഴികാട്ടി'''. 'വഴികാട്ടി'-യുടെ, അറബി ഭാഷയിലെ മൂലരചനയ്ക്ക് "ദലാലത്തുൾ ഹൈറിൻ" എന്നും, ഗ്രന്ഥകർത്താവിന്റെ സമകാലീനനായിരുന്ന സാമുവൽ ബെൻ ജൂദാ ഇബിൻ തിബ്ബൻ നിർവഹിച്ച ഹീബ്രൂ പരിഭാഷയ്ക്ക് "മോറേ നെവുഖിം" എന്നുമായിരുന്നു പേരുകൾ. മൂന്നു വാല്യങ്ങളുള്ള ഈ കൃതിക്ക്, ശിഷ്യൻ സിയൂറ്റായിലെ റബൈ ജോസഫ് ബെൻ ജൂദായ്ക്ക് ഗ്രന്ഥകർത്താവ് എഴുതിയ കത്തിന്റെ രൂപമാണ്. യഹൂദധർമ്മത്തെ സംബന്ധിച്ച [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] വീക്ഷണങ്ങൾ ഇതരകൃതികളിൽ കാണുമ്പോൾ, അദ്ദേഹത്തിന്റെ ദാർശനികനിലപാടുകളുടെ മുഖ്യസ്രോതസ്സായിരിക്കുന്നത് ഈ കൃതിയാണ്.
 
[[ഈജ്പിത്|ഈജിപ്തിലെ]] സുൽത്താന്റെ ഔദ്യോഗികവൈദ്യനായി [[കെയ്റോ|കെയ്റോയിൽ]] ജീവിക്കുമ്പോഴാണ് [[മൈമോനിഡിസ്]] 'വഴികാട്ടി' എഴുതിയത്. അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് വഴികാട്ടിഉപയോഗിച്ചായിരുന്നു എഴുതിയിരിക്കുന്നത്രചന. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന കാലത്ത്, [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റേയും]] മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്ത ഇസ്ലാമികലോകത്തിലെ ചിന്തകന്മാരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന [[മൈമോനിഡിസ്]], യഹൂദവിശ്വാസത്തെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്.
 
യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ "വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ ഈ കൃതിയെ കേന്ദ്രമാക്കി തീവ്രമായ ഒരു ബൗദ്ധിക കൊടുങ്കാറ്റു തന്നെ സംഭവിച്ചു.
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്