"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:Guide for the Perplexed by Maimonides.jpg|thumb|240px|"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" - ശീർഷകത്താൾ]]
 
പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹുദചിന്തകൻ [[മൈമോനിഡിസ്|മോസസ് മൈമോനിഡിസ്]] അറബി ഭാഷയിൽ എഴുതിയ ദാർശനികരചയുടെദാർശനികരചനയുടെ ഇംഗ്ലീഷ് പരിഭാഷയാണ് '''ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്''' (Guide for the Perplexed) അല്ലെങ്കിൽ '''സന്ദേഹികൾക്കു വഴികാട്ടി'''. 'വഴികാട്ടി'-യുടെ, അറബി ഭാഷയിലെ മൂലരചനയ്ക്ക് "ദലാലത്തുൾ ഹൈറിൻ" എന്നും, ഗ്രന്ഥകർത്താവിന്റെ സമകാലീനനായിരുന്ന സാമുവൽ ബെൻ ജൂദാ ഇബിൻ തിബ്ബൻ നിർവഹിച്ച ഹീബ്രൂ പരിഭാഷയ്ക്ക് "മോറേ നെവുഖിം" എന്നുമായിരുന്നു പേരുകൾ. മൂന്നു വാല്യങ്ങളുള്ള ഈ കൃതിക്ക്, ശിഷ്യൻ സിയൂറ്റായിലെ റബൈ ജോസഫ് ബെൻ ജൂദായ്ക്ക് ഗ്രന്ഥകർത്താവ് എഴുതിയ കത്തിന്റെ രൂപമാണ്. യഹൂദധർമ്മത്തെ സംബന്ധിച്ച [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] വീക്ഷണങ്ങൾ ഇതരകൃതികളിൽ കാണുമ്പോൾ, അദ്ദേഹത്തിന്റെ ദാർശനികനിലപാടുകളുടെ മുഖ്യസ്രോതസ്സായിരിക്കുന്നത് ഈ കൃതിയാണ്.
 
അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതിയിരിക്കുന്നത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന കാലത്ത്, [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റേയും]] മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്ത ഇസ്ലാമികലോകത്തിലെ ചിന്തകന്മാരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന [[മൈമോനിഡിസ്]], യഹൂദവിശ്വാസത്തെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്.
വരി 20:
==സ്വാധീനം==
 
യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികർ വിലക്കി. ഫ്രാൻസിലെ ചില യാഥസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരിൽയഹൂദരിൽ പോലും ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവർക്ക് മാത്രം വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.
ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമർശനത്തിനു വിഷയമായെങ്കിലും, 'വഴികാട്ടി' അതെഴുതിയകാലത്തും പിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. ദൈവനീതി (Theodicy), ദൈവപരിപാലന, തത്ത്വചിന്തയും മതവുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ [[മൈമോനിഡിസ്]] പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യഹൂദചിന്തയ്ക്കു പുറത്തും പ്രസക്തമായതിനാൽ, യഹൂദേതരലോകത്ത് [[മൈമോനിഡിസ്|മൈമോനിഡിസിന്റേതായി]] അറിയപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ രചന 'വഴികാട്ടി' ആണ്. ഒട്ടേറെ യഹൂദേതരചിന്തകന്മാരെ ഈ കൃതി സ്വാധീനിച്ചിട്ടുണ്ട്. വിഖ്യാതക്രിസ്തീയചിന്തകൻ [[തോമസ് അക്വീനാസ്]] തന്റെ രചനകളിൽ മൈമോനിഡിസ്നെ "റബൈ മോസസ്" എന്ന പേരിൽ പരാമർശിക്കുകയും ഈ കൃതിയുമായി ഏറെ പരിചയം കാട്ടുകയും ചെയ്യുന്നു.<ref name = "aquinas">ജ്യൂവിഷ് വിർച്വൽ ലൈബ്രറി [http://www.jewishvirtuallibrary.org/jsource/biography/Maimonides.html മൈമോനിഡിസ്/റാംബാം] </ref> പിൽക്കാലത്ത്, ജർമ്മൻ ചിന്തകൻ [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] ഈ കൃതിക്ക് ഒരു നിരൂപണം തന്നെ എഴുതി. "അതിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, മദ്ധ്യയുഗങ്ങളുടെ ശിഷ്ടകാലത്ത് എഴുതപ്പെട്ട മിക്കവാറും ദാർശനികരചനകൾ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] നിലപാടുകൾ ഉദ്ധരിക്കുകയോ, നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തു" എന്നു ജൂഡായിക്കാ വിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.<ref>''Encyclopaedia Judaica'', {{cite web|title=Moses Maimonides.|url=http://www.encyclopaediajudaica.com/sample-articles/article_view.php?sid=moses-ben-maimon|accessdate=2007-10-11}} Second Edition, Volume 13, p. 388.</ref>
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്