"വിക്കിപീഡിയ:കൈപ്പുസ്തകം/ഒന്നാം പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വിക്കിപീഡിയ – തുടക്കവും തുടർച്ചയും: ആദ്യത്തെ മൂന്ന് ഇന്ത്യൻ ഭാഷകളിൽ നേപ്പാളി കൂട്ടിച്ചേ...
No edit summary
വരി 44:
 
ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു. തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി അന്യദേശങ്ങളിൽ ചെന്നു കൂടിയിരുന്ന അഭ്യസ്തവിദ്യരായിരുന്ന പ്രവാസിമലയാളികളാണു് എക്കാലത്തും ഭാഷയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാകാവുന്ന ഒരു വിശ്വവിജ്ഞാനകോശമെന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ആദ്യമായി പരിചയപ്പെടുന്നതു്.
2001 ജനുവരിൽ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിൽ പ്രമുഖമായ ഭാഷകളിൽ വിക്കിപീഡിയ തുടങ്ങി കൊണ്ടിരുന്നു. 2002 ന്റെ ആദ്യപകുതിയോടെ ലോകത്തിലെ പ്രമുഖമായ മിക്കവാറും ഭാഷകളിൽ ഒക്കെ വിക്കിപീഡിയ തുടങ്ങിയിരുന്നു. പക്ഷെ അതിൽ മിക്കതിലും തിരുത്തലുകൾ നടക്കുകയോ വിക്കിസമൂഹം നിലനിൽക്കുകയോ ചെയ്തിരുന്നില്ല. 2002 ഫെബ്രുവരിയിൽ ml.wikipedia.com എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്ന് കാണുന്നു. പക്ഷെ അതിൽ തിരുത്തലുകളോ വിക്കിസമൂഹമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസമ്പർഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. ആദ്യത്തെ രണ്ടു് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സ്ഥിരനാമത്തിൽ പങ്കെടുത്തു കൊണ്ടിരുന്നതു്.
 
ഉപയോക്താക്കളുടെ അഭാവം മൂലം ആദ്യത്തെ രണ്ടുമൂന്നുവർഷങ്ങളിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും വിരലിലെണ്ണാവുന്ന ചെറുലേഖനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്.
വരി 81:
ലാറ്റിൻ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.
 
ഇനി ഉപഭോക്താക്കൾക്ക്ഉപയോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദായങ്ങളെ പലതായി തരം തിരിക്കാം.
 
മൊഴി ലിപിമാറ്റം
വരി 647:
വിക്കിപീഡിയയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകൾ ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്.
 
സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലുംകമ്പ്യൂട്ടറുകളിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.
 
==ചില പതിവു് ചോദ്യങ്ങളും ഉത്തരങ്ങളും==