"വിക്കിപീഡിയ:പതിവ് ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
===വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ? ===
വിക്കിപീഡിയയിൽ നിന്നു് ആളുകളെ അകറ്റി നിർത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണു് ഇതു്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ നിങ്ങൾക്കു് ഒരു വിഷയത്തിലും അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി എഴുതിതീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീർത്തവയാണു്എഴുതിത്തീർത്തവയാണു് മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇതു് വ്യക്തമാക്കാം.
 
തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയിൽനിന്നുകൊണ്ടു് ഇലക്ട്രിക് ബൾബ് എന്താണു് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണു് അവൻ ചെയ്യുക. കുറേ ദിവസം കഴിഞ്ഞു് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്നു് അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ കുറിച്ചു് കുറച്ചു് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണു് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.
===ഞാൻ എന്തിനു് വിക്കിപീഡിയയിൽ ലേഖനം എഴുതണം? വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്താ പ്രയോജനം?===
 
നമുക്കോരോരുത്തർക്കും ഇന്നു് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവു്, പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്നു്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണു്. അതു് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തർക്കും കടമയുണ്ടു്. രേഖപ്പെടുത്താതു്രേഖപ്പെടുത്താത്തതു് മൂലം
നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.
 
സൗജന്യമായി വിജ്ഞാനം പകർന്നു് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്കു് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു്പഴഞ്ചൊല്ല് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും. ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണു് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.
 
വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവു് വർദ്ധിക്കുകയും ആ അറിവു് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയ്യുന്ന
=== വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്തെങ്കിലും സാമ്പത്തിക ലാഭം കിട്ടുമോ? ===
 
വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതു് വഴി താങ്കൾക്കു് യാതൊരുവിധ സാമ്പത്തികലാഭവും കിട്ടില്ല. വിജ്ഞാനം പകരുക വഴി വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുകയാണു് വിക്കിപീഡിയയിലൂടെ താങ്കൾക്കു് ചെയ്യാനാകുന്നതു്. വിദ്യ കൊടുക്കും തോറും ഏറീടും എന്നാണല്ലോ. താങ്കൾ നേടിയ വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നതു് വഴി അതു് നഷ്ടപ്പെടുത്തുയുംനഷ്ടപ്പെടുത്തുകയും ഉള്ള അറിവിനെ മുരടിപ്പിച്ചു് കളയുകയുമാണു് താങ്കൾ ചെയ്യുന്നതു്.
 
===മലയാളം വിക്കിപീഡിയയുടെ പിറവിയും വളർച്ചയും എങ്ങനെയായിരുന്നു? അതിന്റെ ചരിത്രം ചുരുക്കത്തിൽ വിശദീകരിക്കാമോ?===
ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു. തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി അന്യദേശങ്ങളിൽ ചെന്നു കൂടിയിരുന്ന അഭ്യസ്തവിദ്യരായിരുന്ന പ്രവാസിമലയാളികളാണു് എക്കാലത്തും ഭാഷയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാകാവുന്ന ഒരു വിശ്വവിജ്ഞാനകോശമെന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ആദ്യമായി പരിചയപ്പെടുന്നതു്.
 
മുഖ്യവിക്കിപീഡിയയിൽനിന്നും വേറിട്ട് ml.wikipedia.org എന്ന സ്വതന്ത്രമായ നാമരൂപം മലയാളം വിക്കിപീഡിയക്കു് ലഭ്യമായതു് 2002 ഫെബ്രുവരിയിലാണു്. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസമ്പർഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ (http://ml.wikipedia.org/) അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. ആദ്യത്തെ രണ്ടു് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സ്ഥിരനാമത്തിൽ പങ്കെടുത്തു കൊണ്ടിരുന്നതു്.
 
ഉപയോക്താക്കളുടെ അഭാവം മൂലം ആദ്യത്തെ രണ്ടുമൂന്നുവർഷങ്ങളിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും വിരലിലെണ്ണാവുന്ന ചെറുലേഖനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്.
എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൾ നിശ്ചയിച്ചുകൊണ്ടു് അന്താരാഷ്ട്രതലത്തിൽ നിലവിൽ വന്നിട്ടുള്ള സംവിധാനമാണു് യൂണികോഡ്. വിക്കിപീഡിയയിലെ ലേഖനങ്ങൾ യുണികോഡ് രീതിയിൽ ആണു സജ്ജമാക്കിയിട്ടുള്ളതു്. പക്ഷേ മലയാളത്തിൽ ഉപയോഗിക്കാൻ തക്ക പൂർണ്ണസജ്ജമായ ഒരു യൂണീക്കോഡ് ലിപിയോ അതെഴുതിച്ചേർക്കാൻ തക്കതായ ഒരു എഴുത്തുരീതിയോ (typing tool) തയ്യാറായിരുന്നില്ല. അഥവാ ലഭ്യമായിരുന്ന തൂലിക എന്ന യുണികോഡ് ലിപിയ്ക്കും ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഓപ്പറേറ്റിങ്ങ് സിസ്റ്റം യുണികോഡ് സജ്ജമല്ലാത്ത കമ്പ്യൂട്ടറുകൾ ആ സമയത്തും ധാരാളം പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം പ്രതിബന്ധങ്ങൾ മൂലം വിക്കിപീഡിയ പോലുള്ള ഒരു പദ്ധതിയുടെ പ്രാധാന്യം കണ്ടറിഞ്ഞെത്തുന്ന ഒരു സന്നദ്ധസുഹൃത്തിനുപോലും അതിനുവേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നിസ്സഹായമായി മാറിനിൽക്കേണ്ടി വന്നു.
 
കെവിൻ-സിജി ദമ്പതികൾ രൂപകല്പന ചെയ്തു് അവതരിപ്പിച്ച അഞ്ജലി ഓൾഡ്ലിപി എന്ന മലയാളം യുണികോഡ് ലിപിസഞ്ചയവും അതോടൊപ്പം ‘മൊഴി‘ എന്നറിയപ്പെടുന്ന ഇംഗ്ലീഷ്-മലയാളം ലിപ്യന്തരരീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായസംഅനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിജ്ഞാനസംഭരണസംരംഭമായ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു.
എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു്
നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി.
 
===മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?===
വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണു്എന്നതൊക്കെയാണു് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയാ ഫൌണ്ടേഷൻ വിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതു് കൂടിയാണു് മലയാളം വിക്കി സംരംഭങ്ങളുടെ ലക്ഷ്യം.
 
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്തു് പാഠപുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്കു് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടു്. ചരിത്രം, ഭൂമിശാസ്ത്രം,
ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണു്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുവായബഹുഭാഷാനിഘണ്ടുവായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്. അതോടൊപ്പം നമ്മുടെ ഭാഷയുടെ നിലനിൽപ്പിനും കെട്ടുപണിക്കുമായി താങ്കളും താങ്കളെ കൊണ്ടാകുന്ന സംഭാവന ചെയ്യുന്നു.
 
കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തിൽ നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാൻ ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു.കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഡിജിറ്റൽ ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാൻ നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് കേരളത്തിൽ ഐടിയുടെ സാധ്യതകൾ അനുഭവിക്കുന്നത്. മലയാളത്തിന്റെ കാര്യത്തിൽ, ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഭാഷാസ്നേഹികൾ ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയിൽ ചിലതാണ്.
 
എഴുതിവയ്ക്കപ്പെടേണ്ടത്‌ ഏതു സംസ്കാരത്തിന്റേയും നിലനിൽപിനെന്നതു പോലെ കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാൽ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക്‌ സം‌പ്രേക്ഷണം ചെയ്യപ്പെടുക എന്നാണർഥം.സംസ്കാരമെന്നാൽ മറഞ്ഞുപോയ തലമുറകളിൽ നിന്നും പകർന്നു കിട്ടിയതും. ഇത്രയും നമുക്ക്‌ ദാനം കിട്ടിയതാണെങ്കിൽ, [[ഒരണ്ണാറക്കണാവുന്നിടത്തോളമെങ്കിലും]] വരാനിക്കുന്നവർക്കുവേണ്ടിയെടുത്തുവയ്ക്കാൻ നമുക്ക്‌ കടമയുണ്ടു്.
 
 
വൈജ്ഞാനിക സ്വഭാവമുള്ള ഏതു് വിഷയത്തെക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനം എഴുതാമെങ്കിലും ഇക്കാര്യത്തിൽ വിക്കിപീഡിയയിൽ കുറച്ചു് നയങ്ങൾ ഉണ്ടു്. ആ നയങ്ങൾ പാലിച്ചു് കൊണ്ടു് ഏതു് വിഷയത്തെ കുറിച്ചും താങ്കൾക്കു് വിക്കിപീഡിയയിൽ ലേഖനം എഴുതാം. ഏതൊക്കെ വിഷയങ്ങൾ ഒഴിവാക്കണം എന്നറിയാൻ മലയാളം വിക്കിപീഡിയയിലെ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്ന മാർഗ്ഗരേഖ കാണുക.
 
===ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം എന്റെ അറിവോ സമ്മതോസമ്മതമോ കൂടാതെ മറ്റുപലരും തിരുത്തുന്നു. ഇതെന്തുകൊണ്ടാണ്?===
 
വിക്കിപീഡിയയിലെ ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. താങ്കൾ എഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തരുതു് എന്നു് നമുക്കൊരിക്കലും നിർബന്ധം പിടിക്കാനും സാധിക്കില്ല / കഴിയില്ല. ഇതു് വിക്കിപീഡിയ - ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന നിർവ്വചനത്തിനു് തന്നെ ചേരുന്നതല്ല. ലേഖനം സ്വതന്ത്രമാണു്. ആർക്കും അതു് തിരുത്താനവകാശമുണ്ടു്. പക്ഷേ, ആധികാരികമല്ലാത്ത അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നതു് ശരിയല്ല.
മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, , പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണു് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
 
അച്ചടിയുടെ കാലത്തിനുമുമ്പു് വിശിഷ്ടഗ്രന്ഥങ്ങൾ ഒരു ചുരുങ്ങിയ വിഭാഗത്തിന്റെ കയ്യിലേക്കും മനസ്സിലേക്കും ഒതുങ്ങിയിരുന്നു. അവ ഭൂരിപക്ഷത്തിനു് അപ്രാപ്യമായിയിരുന്നുഅപ്രാപ്യമായിരുന്നു. അച്ചടി ഇക്കാര്യത്തിൽ സമഗ്രമായ മാറ്റമുണ്ടാക്കി. എന്നാലിന്നു് പുസ്തകങ്ങളുടെ വർദ്ധനവു് പല കൃതികളെയും വീണ്ടും അലഭ്യമാക്കിയിരിക്കുന്നു. ഉല്പാദനത്തിന്റെ ചെലവും ലാഭേച്ഛയും ലഭ്യമായ പുസ്തകങ്ങളെക്കൂടി സാധാരണക്കാരിൽനിന്നു് അകറ്റുകയാണു്. പഴയ കൃതികളുടെ പുനർമുദ്രണം ചുരുക്കമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ കൃതികൾ സമസ്തവും
പ്രസിദ്ധീകരിക്കുക അച്ചടിമേഖലയ്ക്കു് അസാദ്ധ്യം തന്നെ. അച്ചടി ഉയർത്തുന്ന പാരിസ്ഥിതികപ്രശ്നങ്ങളും ചെറുതല്ല. ഈ അവസരത്തിലാണു് വിക്കിഗ്രന്ഥശാല പ്രസക്തമാകുന്നതു്. പകർപ്പവകാശത്തിനുപുറത്തുള്ള എല്ലാ കൃതികളും - മതം, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ - മലയാളിക്കു് പ്രാപ്യമാക്കുക എന്നതാണു്
വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നതു് ഏതൊരു ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണു്. അതിനുള്ള ഭൂമികയാണു് ഗ്രന്ഥശാല. ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ ഈ ആഹ്ലാദം
അകലെയല്ല.
 
ആവശ്യത്തിനു് സന്നദ്ധസേവകർ ഇല്ല എന്നതാണു് മലയാളം വിക്കിഗ്രന്ഥശാല നേരിടുന്ന പ്രതിസന്ധി. വിക്കിഗ്രന്ഥശാലയെക്കുറിച്ചു് കൂടുതൽ അവബോധമുണ്ടാകുന്നതിലൂടെ ഇതു് രിഹരിക്കപ്പെടുമെന്നാണു്പരിഹരിക്കപ്പെടുമെന്നാണു് പ്രതീക്ഷ. പ്രാചീനഗ്രന്ഥങ്ങളെ പബ്ലിക് റിസോഴ്സ് ആയി ലഭ്യമാക്കാൻ കേരളാ സർക്കാരും വിക്കിഗ്രന്ഥശാലയും കൈകോർക്കുകയാണെങ്കിൽ സമഗ്രഗ്രന്ഥശേഖരം എന്ന സ്വപ്നം സാർത്ഥകമാകും.
 
'''വിക്കിനിഘണ്ടു‌ (http://ml.wiktionary.org)'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1310420" എന്ന താളിൽനിന്ന് ശേഖരിച്ചത്