"തീപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Matchbox}}
[[File:Welthoelzer DZMG.jpg|thumb|ഒരു തീപ്പെട്ടി]]
അപായരഹിതമായ മട്ടിൽ വളരെ പെട്ടെന്ന് [[തീ]] ഉണ്ടാക്കൽ സാദ്ധ്യമാക്കുന്ന ഒരു ഉപകരണമാണ് '''തീപ്പെട്ടി'''. മരംകൊണ്ടോ കടലാസും മെഴുകും കൊണ്ടോ നിർമ്മിക്കുന്ന തീപ്പെട്ടിത്തിരികളും അവ സൂക്ഷിച്ചുവക്കാനും ആവശ്യം വരുമ്പോൾ എടുത്ത് വശങ്ങളിൽ ഉരച്ചു കത്തിക്കാനുമുള്ള ഒരു ചെറുപെട്ടിയും ചേർന്നതാണു ഇവ. തീ ഉണ്ടാക്കാനുള്ള പെട്ടി എന്ന അർത്ഥത്തിൽ ഇത് തീപ്പെട്ടി എന്ന് മലയാളത്തിൽ അറിയപ്പെട്ടുപോന്നു. തീ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിലെ വലിയൊരു നാഴികക്കല്ലായിരുന്നു ഇതിന്റെ കണ്ടുപിടുത്തം. ഘർഷണത്തിന്റെ സഹായത്തോടെ രണ്ട് രാസവസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാക്കിക്കൊണ്ടാണു ഇക്കാലത്ത് തീപ്പെട്ടികൾ നിർമ്മിക്കുന്നത്.
 
പല രസായനികളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാദ്ധ്യതകൾ നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ്സും സൾഫറുമൊക്കെ ആദ്യകാലത്ത് ഉപയോഗിച്ചു നോക്കിയിരുന്നു. എനാൽ ഇവയിൽ പലതും അനിയന്ത്രിതവും അപ്രതീക്ഷിതവുമായി തീ പിടിക്കുന്നവയും വിഷമയവും ആയിരുന്നു. ഇന്നു കാണുന്ന രീതിയിലുള്ള അപകടരഹിതങ്ങളായ തീപ്പെട്ടികൾ (safety matches)നിലവിൽ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മാത്രമാണു. തിരികളുടെ അറ്റത്ത് പൊട്ടാസിയം ക്ലോറേറ്റും പശയും ചേർന്ന ഒരു മിശ്രിതം കൊണ്ടുള്ള ഒരു തല ഉണ്ടായിരിക്കും. പെട്ടിയുടെ ഒരു വശത്ത് ഗ്ലാസ് പൊടിയും ചുവന്ന ഫോസ്ഫറസ്സും ചേർന്ന മറ്റൊരു മിശ്രിതം നേർത്ത കനത്തിൽ തേച്ചിരിക്കും. തീപ്പെട്ടിത്തിരിയുടെ തല പെട്ടിയുടെ മിശ്രിതം തേച്ച വശത്ത് ഉരസുമ്പോൾ അവിടത്തെ ഗ്ലാസ് പൊടിയുമായുള്ള ഘർഷണം കൊണ്ട് ചൂടുണ്ടാകുകയും അതിൽ നിന്ന് തീപ്പെട്ടിത്തിരിയുടെ തലപ്പിലെ പൊട്ടാസിയം ക്ലളോറേറ്റിന് തീ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തീപ്പെട്ടിത്തിരിയുടെ തണ്ടിലേക്കു പടരുന്നു.
"https://ml.wikipedia.org/wiki/തീപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്