"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹുദചിന്തകൻ [[മൈമോനിഡിസ്|മോസസ് മൈമോനിഡിസ്]] അറബി ഭാഷയിൽ എഴുതിയ ദാർശനികരചയുടെ ഇംഗ്ലീഷ് പരിഭാഷയാണ് '''ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്''' (Guide for the Perplexed) അല്ലെങ്കിൽ '''സന്ദേഹികൾക്കു വഴികാട്ടി'''. 'വഴികാട്ടി'-യുടെ, അറബി ഭാഷയിലെ മൂലരചനയ്ക്ക് "ദലാലത്തുൾ ഹൈറിൻ" എന്നും, ഗ്രന്ഥകർത്താവിന്റെ സമകാലീനനായിരുന്ന സാമുവൽ ബെൻ ജൂദാ ഇബിൻ തിബ്ബൻ നിർവഹിച്ച ഹീബ്രൂ പരിഭാഷയ്ക്ക് "മോറേ നെവുഖിം" എന്നുമായിരുന്നു പേരുകൾ. മൂന്നു വാല്യങ്ങളുള്ള ഈ കൃതിക്ക്, ശിഷ്യൻ സിയൂറ്റായിലെ റബൈ ജോസഫ് ബെൻ ജൂദായ്ക്ക് ഗ്രന്ഥകർത്താവ് എഴുതിയ കത്തിന്റെ രൂപമാണ്. യഹൂദധർമ്മത്തെ സംബന്ധിച്ച [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] വീക്ഷണങ്ങൾ ഇതരകൃതികളിൽ കാണുമ്പോൾ, അദ്ദേഹത്തിന്റെ ദാർശനികനിലപാടുകളുടെ മുഖ്യസ്രോതസ്സായിരിക്കുന്നത് ഈ കൃതിയാണ്.
 
അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതിയിരിക്കുന്നത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന കാലത്ത്, [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റേയും]] മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്തത്,കാത്ത ഇസ്ലാമികലോകത്തിലെ ചിന്തകരാണ്.ചിന്തകന്മാരുടെ ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന [[മൈമോനിഡിസ്]], യഹൂദവിശ്വാസത്തെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്.
 
യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ "വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു. യഹൂദേതരലോകത്ത് മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഇതാണ്. തോമസ് അക്വീനാസിനെപ്പോലുള്ള ക്രിസ്തീയചിന്തകന്മാരെ അത് ആഴമായി സ്വാധീനിച്ചു.<ref name = "aquinas"/>
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്