"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികർ വിലക്കി. ഫ്രാൻസിലെ ചില യാഥസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരിൽ പോലും ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവർക്ക് മാത്രം വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.
 
ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമർശനത്തിനു വിഷയമായെങ്കിലും, വഴികാട്ടി അതെഴുതിയകാലത്തും പിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. ദൈവനീതി (Theodicy), ദൈവപരിപാലന, തത്ത്വചിന്തയും മതവുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ [[മൈമോനിഡിസ്]] പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യഹൂദചിന്തയ്ക്കു പുറത്തും പ്രസക്തമായതിനാൽ, യഹൂദേതരലോകത്ത് [[മൈമോനിഡിസ്|മൈമോനിഡിസിന്റേതായി]] അറിയപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ രചന 'വഴികാട്ടി' ആണ്. ഒട്ടേറെ യഹൂദേതരചിന്തകന്മാരെ ഈ കൃതി സ്വാധീനിച്ചിട്ടുണ്ട്. വിഖ്യാതക്രിസ്തീയചിന്തകൻ [[തോമസ് അക്വീനാസ്]] തന്റെ രചനകളിൽ മൈമോനിഡിസ്നെ "റബൈ മോസസ്" എന്ന പേരിൽ പരാമർശിക്കുകയും ഈ കൃതിയുമായി ഏറെ പരിചയം കാട്ടുകയും ചെയ്യുന്നു.<ref name = "aquinas">{{cite web|url=http://www.jewishvirtuallibrary.org/jsource/biography/Maimonides.html|title=Maimonides|accessdate=2007-10-10}} at the Jewish Virtual Library]</ref> പിൽക്കാലത്ത്, ജർമ്മൻ ചിന്തകൻ [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] ഈ കൃതിക്ക് ഒരു നിരൂപണം തന്നെ എഴുതി. "അതിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, മദ്ധ്യയുഗങ്ങളുടെ ശിഷ്ടകാലത്ത് എഴുതപ്പെട്ട മിക്കവാറും ദാർശനികരചനകൾ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] നിലപാടുകൾ ഉദ്ധരിക്കുകയോ, നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തു" എന്നു യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.<ref>''Encyclopaedia Judaica'', {{cite web|title=Moses Maimonides.|url=http://www.encyclopaediajudaica.com/sample-articles/article_view.php?sid=moses-ben-maimon|accessdate=2007-10-11}} Second Edition, Volume 13, p. 388.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്