"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹുദചിന്തകൻ [[മൈമോനിഡിസ്|മോസസ് മൈമോനിഡിസ്]] അറബി ഭാഷയിൽ എഴുതിയ ദാർശനികരചയുടെ ഇംഗ്ലീഷ് പരിഭാഷയാണ് '''ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്''' (Guide for the Perplexed) അല്ലെങ്കിൽ '''സന്ദേഹികൾക്കു വഴികാട്ടി'''. 'വഴികാട്ടി'-യുടെ, അറബി ഭാഷയിലെ മൂലരചനയ്ക്ക് "ദലാലത്തുൾ ഹൈറിൻ" എന്നും, ഗ്രന്ഥകർത്താവിന്റെ സമകാലീനനായിരുന്ന സാമുവൽ ബെൻ ജൂദാ ഇബിൻ തിബ്ബൻ നിർവഹിച്ച ഹീബ്രൂ പരിഭാഷയ്ക്ക് "മോറേ നെവുഖിം" എന്നുമായിരുന്നു പേരുകൾ. മൂന്നു വാല്യങ്ങളുള്ള ഈ കൃതിക്ക്, ശിഷ്യൻ സിയൂറ്റായിലെ റബൈ ജോസഫ് ബെൻ ജൂദായ്ക്ക് ഗ്രന്ഥകർത്താവ് എഴുതിയ കത്തിന്റെ രൂപമാണ്. യഹൂദധർമ്മത്തെ സംബന്ധിച്ച [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] വീക്ഷണങ്ങൾ ഇതരകൃതികളിൽ കാണുമ്പോൾ, അദ്ദേഹത്തിന്റെ ദാർശനികനിലപാടുകളുടെ മുഖ്യസ്രോതസ്സായിരിക്കുന്നത് ഈ കൃതിയാണ്.
 
ദൈവനീതി (Theodicy), ദൈവപരിപാലന, തത്ത്വചിന്തയും മതവുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ [[മൈമോനിഡിസ്]] പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യഹൂദചിന്തയ്ക്കു പുറത്തും പ്രസക്തമായതിനാൽ, യഹൂദേതരലോകത്ത് [[മൈമോനിഡിസ്|മൈമോനിഡിസിന്റേതായി]] അറിയപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ രചന 'വഴികാട്ടി' ആണ്. ഒട്ടേറെ യഹൂദേതരചിന്തകന്മാരെ ഈ കൃതി സ്വാധീനിച്ചിട്ടുണ്ട്.<ref>ഉദാഹരണമായി, വിഖ്യാതക്രിസ്തീയചിന്തകൻ [[തോമസ് അക്വീനാസ്]] തന്റെ രചനകളിൽ മൈമോനിഡിസ്നെ "റബൈ മോസസ്" എന്ന പേരിൽ പരാമർശിക്കുന്നതും ഈ കൃതിയുമായി ഏറെ പരിചയം കാട്ടുന്നതും ജോസെഫ് തെലൂഷ്കിൻ ചൂണ്ടിക്കാട്ടുന്നു.{{cite web|url=http://www.jewishvirtuallibrary.org/jsource/biography/Maimonides.html|title=Maimonides|accessdate=2007-10-10}} at the Jewish Virtual Library; പിൽക്കാലത്ത്, ജർമ്മൻ ചിന്തകൻ [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] ഈ കൃതിക്ക് ഒരു നിരൂപണം തന്നെ എഴുതി.</ref> "അതിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, മദ്ധ്യയുഗങ്ങളുടെ ശിഷ്ടകാലത്ത് എഴുതപ്പെട്ട മിക്കവാറും ദാർശനികരചനകൾ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] നിലപാടുകൾ ഉദ്ധരിക്കുകയോ, നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തു" എന്നു യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.<ref>''Encyclopaedia Judaica'', {{cite web|title=Moses Maimonides.|url=http://www.encyclopaediajudaica.com/sample-articles/article_view.php?sid=moses-ben-maimon|accessdate=2007-10-11}} Second Edition, Volume 13, p. 388.</ref>
 
യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ "വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു.
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്