"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
യഹൂദനിയമത്തോടു വിശ്വസ്ഥരായിരിക്കെ തത്ത്വചിന്തയുമായി പരിചയപ്പെടാൻ അവസരം കിട്ടുന്ന ധാർമ്മികർക്ക് തോറായുടെ യഥാർത്ഥചൈതന്യം മനസ്സിലാക്കിക്കൊടുക്കാനും തത്ത്വചിന്തയുടെ കണ്ടെത്തലുകളും ദൈവനിയമത്തിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും തമ്മിലുള്ള പൊരുത്തക്കേടിൽ നിന്നുണ്ടാകുന്ന വല്ലായ്മ അകറ്റാനും വേണ്ടിയാണ് താൻ ഈ കൃതി രചിച്ചതെന്നു [[മൈമോനിഡിസ്]] പറയുന്നു.<ref>Jacobs, Joseph and Issac Broydé. Jewish Encyclopedia, {{cite web|url=http://www.jewishencyclopedia.com/view.jsp?artid=905&letter=M&search=Maimonides#3053|title=Moses ben Maimon.|accessdate=2007-10-11}}.</ref>
[[ബൈബിൾ|ബൈബിളിൽ]] [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിലുള്ള]] സൃഷ്ടിവിവരണവും [[എസെക്കിയേലിന്റെ പുസ്തകം|എസക്കിയേലിന്റെ പുസ്തകത്തിലെ]] രഥത്തിന്റെ കഥയും വിശദീകരിക്കുക ആയിരുന്നു തന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. [[തനക്ക്|എബ്രായബൈബിളിലെ]] ഈ രണ്ടു നിഗൂഢഖണ്ഡങ്ങളിലാണ് [[ജൂതമതം|യഹൂദമതത്തിലെ]] യോഗാത്മചിന്തയുടെ അടിത്തറ. മേല്പ്പറഞ്ഞ [[ബൈബിൾ]] പാഠങ്ങളുടെ വിശകലനം, മൂന്നു ഖണ്ഡങ്ങളുള്ള 'വഴികാട്ടി'-യുടെ അന്തിമഖണ്ഡത്തിലാണുള്ളത്. അതു പരിഗണിക്കുമ്പോൾ, അന്തിമഖണ്ഡത്തിലെ വിശകലനത്തിന് തത്ത്വചിന്താപരവും യോഗാത്മകവും ആയ പശ്ചാത്തലമൊരുക്കാൻ വേണ്ടിയുള്ളവയായിരുന്നു ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ എന്നു തോന്നാം.
 
അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതിയിരിക്കുന്നത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന അക്കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്തത്, ഇസ്ലാമികലോകത്തിലെ ചിന്തകരാണ്. ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്.
 
==ഉള്ളടക്കം==
[[ചിത്രം:More-Nevuchim-Yemenite-manuscipt.jpg|thumb|200px|"സന്ദേഹികളുടെ വഴികാട്ടി"യുടെ [[യെമൻ|യെമനിൽ]] നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കയ്യെഴുത്തുപ്രതി.]]
 
ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന {{Ref|anthro}}തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ അദ്ദേഹം നിശിതമായി വിമർശിച്ചു. തോറായിൽ, ദൈവം തന്റെ വിരൽ ‍കൊണ്ട് പത്തു കല്പനകൾ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതിൽ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളിൽ ദൈവത്തിന്റെ 'വിരൽ', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങൾ പ്രതീകാത്മകമായി മാത്രം എദ്ടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കൾ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ മനുഷ്യൻ ശക്തനല്ല എന്നും, ദൈവം സർ‌വനന്മയാണ്, സർ‌വശക്തനാണ്, സർ‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിച്ച് ദൈവത്തെ മനുഷ്യവൽക്കരിക്കുന്നതിനേക്കാൾ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാൻ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.<ref>Maimonides - Stanford Encyclopedia of Philosophy - ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു</ref>
 
==സ്വാധീനം==
 
യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികർ വിലക്കി. ഫ്രാൻസിലെ ചില യാഥസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരിൽ പോലും ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവർക്ക് മാത്രം വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.
 
ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമർശനത്തിനു വിഷയമായെങ്കിലും, വഴികാട്ടി അതെഴുതിയകാലത്തും പിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. യഹൂദചിന്ത മാത്രമല്ല അതിന്റെ പ്രഭാവത്തിൽ വന്നത്. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിനെപ്പോലുള്ള]] ക്രൈസ്തവ സ്കോളാസ്റ്റിക് ചിന്തകരും 'വഴികാട്ടി' യുടേയും അതിന്റെ കർത്താവിന്റേയും പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അക്വീനാസിന്റെ രചനകളിൽ മൈമോനിഡിസ് പരാമർശിക്കപ്പെടുന്നത്, '''റാബൈ മോസസ്''' എന്ന പേരിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്