"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ദൈവനീതി (Theodicy), ദൈവപരിപാലന, തത്ത്വചിന്തയും മതവുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ മൈമോനിഡിസ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യഹൂദചിന്തയ്ക്കു പുറത്തും പ്രസക്തമായതിനാൽ, യഹൂദേതരലോകത്ത് [[മൈമോനിഡിസ്|മൈമോനിഡിസിന്റേതായി]] അറിയപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ രചന ഇതാണ്. ഒട്ടേറെ യഹൂദേതരചിന്തകന്മാരെ ഈ കൃതി സ്വാധീനിച്ചിട്ടുണ്ട്.<ref>ഉദാഹരണമായി, വിഖ്യാതക്രിസ്തീയചിന്തകൻ [[തോമസ് അക്വീനാസ്]] തന്റെ രചനകളിൽ മൈമോനിഡിസ്നെ "റബൈ മോസസ്" എന്ന പേരിൽ പരാമർശിക്കുന്നതും ഈ കൃതിയുമായി ഏറെ പരിചയം കാട്ടുന്നതും ജോസെഫ് തെലൂഷ്കിൻ ചൂണ്ടിക്കാട്ടുന്നു.{{cite web|url=http://www.jewishvirtuallibrary.org/jsource/biography/Maimonides.html|title=Maimonides|accessdate=2007-10-10}} at the Jewish Virtual Library; പിൽക്കാലത്ത്, ജർമ്മൻ ചിന്തകൻ [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബ്നിസ്]] ഈ കൃതിക്ക് ഒരു നിരൂപണം തന്നെ എഴുതി.</ref> "അതിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, മദ്ധ്യയുഗങ്ങളുടെ ശിഷ്ടകാലത്ത് എഴുതപ്പെട്ട മിക്കവാറും ദാർശനികരചനകൾ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] നിലപാടുകൾ ഉദ്ധരിക്കുകയോ, നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തു" എന്നു യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.<ref>''Encyclopaedia Judaica'', {{cite web|title=Moses Maimonides.|url=http://www.encyclopaediajudaica.com/sample-articles/article_view.php?sid=moses-ben-maimon|accessdate=2007-10-11}} Second Edition, Volume 13, p. 388.</ref>
 
യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ ഈ രചന"വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു.
 
==ലക്ഷ്യം==
യഹൂദനിയമത്തോടു വിശ്വസ്ഥരായിരിക്കെ തത്ത്വചിന്തയുമായി പരിചയപ്പെടാൻ അവസരം കിട്ടുന്ന ധാർമ്മികർക്ക് യഹൂദനിയമത്തിന്റെ യഥാർത്ഥചൈതന്യം മനസ്സിലാക്കിക്കൊടുക്കാനും തത്ത്വചിന്തയുടെ കണ്ടെത്തലുകളും യഹൂദനിയമത്തിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും തമ്മിലുള്ള പൊരുത്തക്കേടിൽ നിന്നുണ്ടാകുന്ന വല്ലായ്മ അകറ്റാനും വേണ്ടിയാണ് താൻ ഈ കൃതി രചിച്ചതെന്നും,<ref>Jacobs, Joseph and Issac Broydé. Jewish Encyclopedia, {{cite web|url=http://www.jewishencyclopedia.com/view.jsp?artid=905&letter=M&search=Maimonides#3053|title=Moses ben Maimon.|accessdate=2007-10-11}}.</ref>
ബൈബിളിൽ ഉല്പത്തിപ്പുസ്തകത്തിലെ സൃഷ്ടിവിവരണവും എസക്കിയേലിന്റെ പുസ്തകത്തിലെ രഥത്തിന്റെ കഥയും വിശദീകരിക്കുക ആയിരുന്നു തന്റെ മുഖ്യലക്ഷ്യമെന്നും [[മൈമോനിഡിസ്]] പറഞ്ഞിട്ടുണ്ട്. [[തനക്ക്|എബ്രായബൈബിളിലെ]] ഈ രണ്ടു നിഗൂഢഖണ്ഡങ്ങളിലാണ് [[ജൂതമതം|യഹൂദമതത്തിലെ]] യോഗാത്മചിന്തയുടെ അടിത്തറ. മേല്പ്പറഞ്ഞ [[ബൈബിൾ]] പാഠങ്ങളുടെ വിശകലനം, മൂന്നു ഖണ്ഡങ്ങളുള്ള "വഴികാട്ടി"-യുടെ അന്തിമഖണ്ഡത്തിലാണ് ഗ്രന്ഥകാരൻ നടത്തുന്നത്. അതു പരിഗണിക്കുമ്പോൾ, അന്തിമഖണ്ഡത്തിലെ വിശകലനത്തിന് തത്ത്വചിന്താപരവും യോഗാത്മകവും ആയ പശ്ചാത്തലമൊരുക്കാൻ വേണ്ടിയുള്ളവയായിരുന്നു ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ എന്നു തോന്നാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്