"നോസ്ട്രഡാമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
മൈക്കൽ ഡെ നോസ്ട്രഡാമെ (ആംഗലം: Michel de Nostredame) (14 അല്ലെങ്കിൽ 21 ഡിസംബർ 1503 - 2 ജൂലൈ 1566) എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്.ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
[[File:Nostradamus birthplace.jpg|thumb|upright|നോസ്ട്രഡാമസിന്റെ ജനനസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ദക്ഷിണ ഫ്രാൻസിൽ നിലനിൽക്കുന്ന കെട്ടിടം]]]]
=== ബാല്യകാലം ===
1503 ഡിസംബർ 14നാണ് ഇദ്ദേഹം ജനിച്ചതെന്നും അതല്ല ഡിസംബർ 21നാണെന്നും രണ്ടഭിപ്രായങ്ങൾ നോസ്ട്രഡാമസിന്റെ ജനനത്തിയതിയെ സംബന്ധിച്ച് നിലവിലുണ്ട്.ദക്ഷിണ ഫ്രാൻസിലെ സെയ്ന്റ് റെമി പ്രവിശ്യയിലാണ് ജനനം. ധാന്യക്കച്ചവടക്കാരനായിരുന്ന ജൗമ്/ജാക്വസ് നോസ്ട്രഡാമെയുടേയും റെയ്നീറെ/റെനെയുടെയും ഒൻപത് മക്കളിൽ ഒരാളായിരുന്നു മൈക്കൽ ഡെ നോസ്ട്രഡാമെ. ഇദ്ദേഹത്തിന്റെ ജനനസ്ഥലമെന്ന് വിശ്വ്വസിക്കപ്പെടുന്ന കെട്ടിടം ഇപ്പോഴും നിലവിലുണ്ട്. യഹൂദ(ജൂത) വിശ്വ്വാസത്തിൽ നിന്നും മാറി കത്തോലിക്കരായി തീർന്നവരായിരുന്നു നോസ്ട്രഡാമസിന്റെ പിതാവിന്റെ കുടുംബക്കാർ. ഇദ്ദേഹത്തിന്റെ മുത്തശ്ശനായിരുന്ന ഗൈ ഗാസോണറ്റ് ക്രൈസ്തവ വിശ്വാസിയായപ്പോഴാണ് പേരിന്റൊപ്പം നോസ്ട്രഡാമെ എന്ന ക്രൈസ്തവ നാമം കൂട്ടിച്ചേർത്തത്.
"https://ml.wikipedia.org/wiki/നോസ്ട്രഡാമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്