"ഴാങ് ഷെനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| portaldisp =
}}
ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന '''ഴാങ് ഷെനെ'''(Jean Genet ഉച്ചാരണം: [ʒɑ̃ ʒəˈnɛ] ജനനം:ഡിസംബർ19, 1910 –മരണം: April 15, 1986) ഒരു അഭിസാരികയുടെ പുത്രനായി ആണ് ജനിച്ചത്. ശിശുവായിരിയ്ക്കുമ്പോൾ തന്നെ അനാഥാലയത്തിലായി. സ്വന്തം മാതാപിതാക്കൾ ആരെന്നു ഷെനെയ്ക്കു ഒരിയ്ക്കലും അറിയാൻ കഴിഞ്ഞില്ല. തന്റെ അസാധാരണമായ അനുഭവങ്ങളെ ആശ്രയിച്ച് ഷെനെ എഴുതിയ കൃതികളും അവയ്ക്കു പിന്നിലുള്ള ജീവിതവും, "ശീലങ്ങളുടെ തടവുമുറിയിൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ അരിശം കൊള്ളിക്കുകയും" "പേടിസ്വപ്നം പോലെ മൂല്യസംരക്ഷകരെ പരിഭ്രമിപ്പിക്കുകയും" ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "appan">[[കെ. പി. അപ്പൻ]], "ഷെനേ - ജയിലറയിൽ നിന്ന് ഒരവധൂതൻ", "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന സമാഹാരത്തിലെ ലേഖനം</ref>
 
പത്താം വയസ്സിൽ മോഷണക്കുറ്റത്തിനു ദുർഗ്ഗുണപരിഹാരപാഠശാലയിൽ ആക്കി. “മിറക്കിൾ ഓഫ് ദ റോസ്” എന്ന കൃതി ഈ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.'''ദ ബാൽക്കണി''' ആണ് പ്രശസ്തമായ ഒരു നാടകം. [[ഷാൺ-പോൾ സാർത്ര്|സാർത്രിന്റെ]] വിഖ്യാതമായ "സെയിന്റ് ഷെനെ" (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. ''''മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ‘''' എന്ന പേരിൽ ഷെനെയുടെ '''The Thief's Journal''' (1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. [[സ്പെയിൻ]], [[ഇറ്റലി]], [[ഓസ്ട്രിയ]], [[പോളണ്ട്]], [[ജർമ്മനി]], [[ബെൽജിയം]] തുടങ്ങിയ രാജ്യങ്ങളിൽ യാചകനായി വിശപ്പും, അവഹേളനവും, അവശതയും സഹിച്ച് തിന്മകളുടെ ലോകത്തിലൂടെ ഷെനെ നടത്തിയ യാത്രകളുടെ വിവരണമാണ് പ്രസ്തുത ഗ്രന്ഥം. വൈയക്തികമായ അധോലോക ഭാഷയായതിനാൽ വ്യാകരണനിയമങ്ങളോ, പദവിന്യാസമോ, ഉചിതമായ വാക്യഘടനയോ ദീക്ഷിയ്ക്കുന്നതിൽ ഗ്രന്ഥകാരനു നിഷ്കർഷത പുലർത്താൻ കഴിഞ്ഞിട്ടില്ല.
"https://ml.wikipedia.org/wiki/ഴാങ്_ഷെനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്