"എക്കൈനൊഡെർമാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: vi:Động vật da gai)
(ചെ.)
== ജലസം‌‌വഹനീവ്യൂഹം ==
[[പ്രമാണം:Pluteus001.jpg|thumb|കടൽ ചേനയുടെ ലാർ‌‌വ]]
ഒരു ദ്രവത്തെ ഉൾക്കൊള്ളുന്നതും സം‌‌വൃതവും (closed) ആയ ആന്തരീക നാളികളുടെ ഒരു വ്യൂഹത്തെയാണ് [[ജലസം‌‌വഹനീവ്യൂഹം]](water vascular system) എന്നു പറയുന്നത്. ഇത് എക്കൈനോഡേമുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. മാഡ്രെപൊറൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന, അരിപ്പ പോലെയുള്ള, ഒരു ഫലകത്തിലൂടെ ചുറ്റുപാടിൽ നിന്നും വലിച്ചെടുക്കപ്പെടുന്ന ജലമാണ് ഈ വ്യൂഹത്തിലൂടെ [[പരിസഞ്ചരണം]] നടത്തുന്നത്. മഡ്രിപൊറൈറ്റിൽ നിന്ന് ഉള്ളിലേക്കു നീളുന്ന സ്റ്റോൺകനാലിലൂടെ ദ്രവം [[ഗ്രസനി|ഗ്രസനിയെ]] ചുറ്റിയുള്ള വളയവാഹി (ring canal) യിലേക്കു പ്രവേശിക്കുന്നു. ഇതിൽനിന്നും ഒരു [[ആരീയവാഹി]] (radial canal) പുറപ്പെടുന്നു. ഇവയിൽനിന്നും ചെറുവാഹികൾ [[നാളപദം]] (tube feet) എന്നറിയപ്പെടുന്ന ശരീര ബഹിർ‌‌വേശത്തിലേക്കു (projection) പ്രവേശിക്കുന്നു. ആഹാരസമ്പാദനം, ചലനം, സം‌‌വേദനം എന്നിഎന്നീ കർമങ്ങളാണ് നാളപദങ്ങൾക്കുള്ളത്. ജീവികൾ പേശീസങ്കോചനം വഴി നാളപദത്തിലേക്ക് വെള്ളത്തെ തള്ളിക്കയറ്റുന്നു. ഇപ്രകാരം വീർത്തുവരുന്ന നാളപദങ്ങളുടെ അഗ്രഭാഗത്തിലെ പറ്റിപിടിക്കാനുള്ള അംഗം ബാഹ്യവസ്തുക്കളിൽ ബലമായി ഉറപ്പിക്കുകയോ അവയെ വലിച്ചടുപ്പിക്കുകയോ ചെയ്യും. ഇരകളെയാണ് ഇപ്രകാരം ലഭിക്കുന്നതെങ്കിൽ വായ്ക്കുള്ളിലേക്ക് ഇവയെ എത്തിക്കുന്നു. പറ്റിപിടിക്കാനുള്ള പ്രത്യേക അഗ്രഭാഗങ്ങൾ ഇല്ലാത്ത നാളപദങ്ങളുള്ള ജീവികളിൽ ഇവ സ്പർശിനിയുടെ കർമ്മമാണ് നിർ‌‌വഹിക്കുന്നത്. നാളപദത്തിനുള്ളിലെ ജലത്തെ പേശീസംങ്കോചത്താൽ പിൻ‌‌വലിക്കാനും തദ്വാരാ നാളപദത്തെ ചുരുക്കുവാനും ഇവയ്ക്കു കഴിയും. ജലസം‌‌വഹനീ വ്യൂഹത്തിൽ ചില കോശങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ട്. റ്റീഡെമാൻസ് ബോഡീസ് (Tiedemann's bodies) എന്നറിയപ്പെടുന്ന ഗ്രന്ഥികളാണ് സൃഷ്ടിക്കുന്നത്. ഹോളോതുറിഡേ വർഗത്തിൽ മാഡ്രേപൊറൈറ്റ് ഒരു ആന്തരീക ഭാഗമാണ്. എന്നാൽ സമുദ്രജലത്തിനു പകരം ശരീരത്തിനുള്ളിലെ സീലോമിക ദ്രാവകത്തെയാണ് ഇവ [[ജലസം‌‌വഹനീ വ്യൂഹം|ജലസം‌‌വഹനീ വ്യൂഹത്തിലേക്ക്]] ഉപയോഗപ്പെടുത്തുന്നത്. ക്രൈനോയ്ഡുകളിൽ മാഡ്രെപൊറൈറ്റിനു പകരം ചിതറിക്കിടക്കുന്ന ചെറിയ ദ്വാരങ്ങളുണ്ട്. മിക്ക എക്കൈനോഡേമുകളിലും ആരിയനാളികൾ, നാളപദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അസ്ഥിഫലകങ്ങളുടെ നിരവധി നിരകൾ തന്നെയുണ്ട്. ഈ നിരകളെയാണ് ആംബ്യുലാക്രം എന്നു പറയുന്നത്.<ref>http://tolweb.org/Asteroidea Asteroidea</ref>
 
== ദേഹഗുഹ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305861" എന്ന താളിൽനിന്ന് ശേഖരിച്ചത്