"എം.ഓ.ടി. അയ്യങ്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈദ്യ കീടശാസ്ത്രഗവേഷകരിൽ ഒരാളാണ് എം.ഓ.ടി.അയ്യങ്കാർ. (1895 ഫെബ്രുവരി 06 നു ചെന്നയിൽ ജനനം, 1972 സെപ്റ്റംബർ 16 നു ബന്ഗലൂരില് വച്ച് മരണം). ചെന്നൈ ഹിന്ദു ഹൈസ്കൂളിലും ,പ്രസിഡൻസി കോളേജിലും പഠനം പൂർത്തിയാക്കി.
==ബംഗാളിലെ പ്രവർത്തനങ്ങൾ==
ബംഗാളിലെ മലമ്പനി ഗവേഷണ സ്ഥാപനത്തിൽ [[കീടശാസ്ത്രഞ്ജൻ]], മലമ്പനി ഗവേഷകൻ എന്നിഎന്നീ നിലകളിൽ കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ചു. ഇന്ത്യയിൽ [[മലമ്പനി]] വ്യാപിപ്പിക്കുന്ന [[അനോഫലീസ്]] കൊതുകുകളുടെ ജൈവനിയന്ത്രണത്തിന് ഉപയോഗപ്പെടുത്താവുന്ന സീലമോസിസ് ഇനത്തിൽപ്പെട്ട രണ്ടു ഫങ്ങസ്സുകളെ ഇക്കാലത്ത് കണ്ടെത്തിയത്, കൊതുകുകളുടെ ജൈവ നിയന്ത്രണത്തിന് അദ്ദേഹം നൽകിവന്ന പ്രാധാന്യം വ്യക്തമാക്കുന്നു,
==മന്തിനെതിരെ തിരുവിതാംകൂറിൽ==
തിരുവിതാംകൂറിലെ ഒരു പ്രധാന ആരോഗ്യ പ്രശ്നമായ [[മന്ത് രോഗം]] പരിഹരിക്കുന്നതിലെക്കായി, രാജാവിന്റെ ക്ഷണം അനുസരിച്ച്, 1931 ഒക്ടോബർ 14നു തിരുവനന്തപുരത്ത്, സംസ്ഥാന കീടശാസ്ത്രജ്നായി ജോലിയിൽ പ്രവേശിച്ചു. 1931 മുതൽ നാല് വർഷം, തെക്കൻ തിരുവിതാംകൂറിലെ അഗസ്തീശ്വരം താലൂക്കിൽ തുടങ്ങി വടക്ക് പറവൂർ താലൂക്ക് വരെ മന്ത് രോഗ വ്യാപനത്തെക്കുറിച്ചു പഠനം നടത്തിയത് "എപിടെമിഒലോജി ഓഫ് ഫയിലാരിയസിസ് ഇൻ ട്രാവൻകൂർ " എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും, ചെയ്തു .അതോടൊപ്പം, മന്ത് രോഗത്തിന്റെ സിരാകേന്ദ്രമായ ചേർത്തല താലൂക്കിലെ പട്ടണക്കാട് 1933ല് അയ്യങ്കാർ സ്ഥാപിച്ച മന്ത് രോഗ പഠന-നിയന്ത്രണ പ്രവർത്തനങ്ങൾ, മന്തുരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ലോക മാതൃക ആയി ഇന്നും തുടരുന്നു . തിരുവിതാംകൂറിലെ, മന്ത് രോഗത്തിന് കാരണമാകുന്ന '''വൂച്ചരറിയ ബാന്ക്രോഫ്റ്റി''' (Wucheraria bancrofti ),''' ബ്രുഗിയ മലയി''' (Brugia malayi ) വിരകളെക്കുറിച്ച് അയ്യങ്കാർ നടത്തിയ ഗവേഷണ ഫലങ്ങൾ, 1938 ല് ദില്ലിയിലെ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ചു. '''റൊമാനോ മേർമിസ് അയ്യങ്കാരി''' (Romano mermis ayyankar ) എന്ന ഒരിനം മേർമിസ് വിരകൾക്കും, '''ക്യുലുക്സ് അയ്യംകാരി ''' (Culex ayyankari) എന്ന ഒരിനം കൊതുകിനും അദ്ധേഹത്തിന്റെ ബഹുമാനാർഥം പേരിട്ടിട്ടുണ്ട് .
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305859" എന്ന താളിൽനിന്ന് ശേഖരിച്ചത്