"ആധുനിക മലയാളസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
===ആധുനിക സാഹിത്യത്തിന്റെ വ്യക്താക്കൾ===
ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കിയതു്), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്.
[[വിദ്യാവിനോദിനി]] മാസികയുടെ [[സി.പി. അച്ചുതമേനോൻ|സി.പി.അച്ചുതമേനോന്റെയും]], [[മലയാള മനോരമ|മലയാള മനോരമയിലെ]] [[കണ്ടത്തിൽ വറുഗീസ് മാപ്പിള|കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെയും]] സഹകരണത്താൽ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കേരളവർമ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ [[ഭാഷാപോഷിണി]] മാസികയും സഭയും [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] [[ഐതിഹ്യമാല|ഐതീഹ്യമാല]] രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫൻ തമ്പുരാൻ തുടങ്ങിയ രസികരഞ്ജിനി എന്നിഎന്നീ മാസികകളുടെ ആവിർഭാവം സാഹിത്യനിരൂപണം എന്ന ഗൗരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി.അച്ചുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളം സാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൗരവമുള്ളതാക്കുകയായിരുന്നു.
 
ഇടക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാളം ഗദ്യസാഹിത്യം പുതിയ കളരികൾ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലർത്താതിരുന്ന ഈ നാടകങ്ങൾ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കേരളവർമ്മയുടെ ഭാഗിനേയനായ [[ഏ.ആർ. രാ‍ജരാജവർമ്മ|ഏ.ആർ. രാജരാജവർമ്മയുടെ]] സാഹിത്യപ്രഭാവം മലയാളത്തിലെ [[നിയോക്ലാസിസം|നിയോക്ലാസിക്]] രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. [[ദിത്വീയാക്ഷരപ്രാസം]] പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കം കുറിച്ചു. [[കെ.സി.കേശവപ്പിള്ള]] നിയോക്ലാസിക് രീതികൾ പിന്തുടർന്നിരുന്ന കവിയായിരുന്നെങ്കിലും പിൽക്കാലങ്ങളിൽ വന്ന ഖണ്ഢകാവ്യങ്ങൾക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. കേസരി എന്നറിയപ്പെട്ടിരുന്ന [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ]] ഹാസ്യോദ്ദീപകമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങൾ മലയാളികൾക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.
ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പർക്കം മലയാളസാ‍ഹിത്യത്തിൽ [[റൊമാന്റിസിസം]] വളർത്തുവാൻ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ [[വി.സി.ബാലകൃഷ്ണപ്പണിക്കർ|വി.സി.ബാലകൃഷ്ണപ്പണിക്കരുടെ]] ‘ഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ [[കുമാരനാശാൻ|കുമാരനാശാനാകട്ടെ]] അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ മുഖമുദ്രകളാക്കി. [[നിയോക്ലാസിക്ക്]] രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവുമായിട്ടുള്ള]] സമ്പർക്കവും [[മദ്രാസ്]], [[ബാംഗ്ലൂർ]], [[കൽക്കത്ത]] എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു.
 
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ]] ശിക്ഷണത്തിൽ വളർന്ന [[ഉള്ളൂർ പരമേശ്വര അയ്യർ]] എന്ന മഹാകവി ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പർക്കത്തിനും കൂടുതൽ അവസരം ലഭിച്ച വ്യക്തിയായിരുന്നു. [[ഉമാകേരളം]] എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യാഭ്യാസം കൈമുതലാക്കി [[കേരളസാഹിത്യചരിതം]] എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാൻ കഴിഞ്ഞിട്ടുണ്ടു്. [[മലയാളം മഹാകവികൾ|മഹാകവിത്രയങ്ങളിൽ]] റൊമാന്റിസിസം ഏറ്റവും കുറവ് രചനകൾ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷെപക്ഷേ ഉള്ളൂരായിരിക്കും.
 
മഹാകവികളിൽ [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോനായിരുന്നു]] കൂടുതൽ ജനകീയനായ കവി. അനാചാരങ്ങൾക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകൾ എഴുതിയപ്പോൾ പിൽക്കാലങ്ങളിൽ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാൻ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ [[നാലപ്പാട്ട് നാരായണമേനോൻ|നാലപ്പാട്ട് നാരായണമേനോന്റെ]] കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നതു്. എങ്കിൽ തന്നെയും നാരായണമേനോന്റെ [[കണ്ണുനീർതുള്ളി]] എന്ന വിലാപകാവ്യം റൊമാന്റിസസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണു് വിരൽ ചൂണ്ടുന്നതു്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികൾ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകൾ എഴുതി പിന്നീട് റൊമാന്റിസിസത്തിലും റിയലിസത്തിലും കവിതകൾ എഴുതിയവരായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305847" എന്ന താളിൽനിന്ന് ശേഖരിച്ചത്