"ജി. രവീന്ദ്രവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|R. Ravindravarma}}
 
[[മാവേലിക്കര]] സ്വദേശിയായ '''ആർ. രവീന്ദ്രവർമ്മ''' [[കേരളപാണിനി]] [[എ.ആർ. രാജരാജവർമ്മ]]യുടെ കൊച്ചുമകനാണ്. പ്രമുഖ [[ഗാന്ധിജി|ഗാന്ധി]]യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.രവീന്ദ്രവർമ്മ. വിശ്വയുവകേന്ദ്രയുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയും, [[ഗുജറാത്ത്]] വിദ്യാപീഠം ചാൻസലർ,ഗാന്ധിസ്മാരക നിധി ചെയർമാൻ എന്നിഎന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. [[1962]]-ൽ [[തിരുവല്ല]] മണ്ഡലത്തിൽനിന്ന് ആദ്യമായി [[കോൺഗ്രസ്]] ടിക്കറ്റിൽ പാർലമെൻ‌റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[മഹാരാഷ്ട്ര]]യിൽനിന്നും [[ബീഹാർ|ബിഹാറി]]ൽനിന്നുമായി പിന്നീട് രണ്ടു തവണ കൂടി [[ലോകസഭ|ലോക്‌സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[1977]]-ലെ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്നു ആർ.രവീന്ദ്രവർമ്മ. [[1992]]-ൽ [[എ.ബി. വാജ്‌പേയി]] സർക്കാർ രൂപം നൽകിയ രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ചെയർമാൻ രവീന്ദ്രവർമ്മയായിരുന്നു. [[വേൾഡ് അസംബ്ലി ഓഫ് യുത്ത്]] എന്ന അന്താരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ‌റാ‍യിരുന്ന രവീന്ദ്രവർമ്മ യുത്ത് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളില് ‍ഒരാളുമാണ്. [[2006]] [[ഒക്ടോബർ 9]]ന് രവീന്ദ്രവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് 81 വയസ്സായിരുന്നു
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|UNKNOWN|2006|UNKNOWN|ഒക്ടോബർ 9}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1305836" എന്ന താളിൽനിന്ന് ശേഖരിച്ചത്