"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
 
പ്രമുഖനായ ഒരു ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്ലാം:ബദൽമാർഗ്ഗം" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബർ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്ലാം|ഇസ്ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്ലാമിക പണ്ഡിതന്മാർ കൃസ്ത്യൻക്രിസ്ത്യൻ പണ്ഡിതന്മാർക്ക് എഴുതിയ "ഞ്ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തിൽ ഒപ്പു വെച്ച ഒരാളുകൂടിയാണ്‌ മുറാദ്.<ref>http://www.salaam.co.uk/themeofthemonth/june02_index.php?l=22</ref>
==വിദ്യാഭ്യാസം==
ന്യൂയോർക്ക് സർ‌വ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. ഹാർ‌വാർഡ് സർ‌വ്വകലാശാലയിൽ നിന്ന് അമേരിക്കൻ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
 
==ജീവിതരേഖ==
ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച ഡോ. ഹോഫ്മാൻ 1980 ൽ ഇസ്ലാമാശ്ലേഷിച്ചു.<ref>http://www.islamweb.net/ehajj/printarticle.php?id=30616&lang=E</ref> ജർമ്മൻ സർക്കാറിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മതം മാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി<ref name="IOL2">[http://www.islamonline.net/askaboutislam/Guestcv.asp?hMuftiID=76 A brief biography at IslamOnline.net]</ref>. അൾജീരിയൻ യുദ്ധത്തിന്റെ അനന്തരഫലത്തിന്‌ സാക്ഷിയായതും, ഇസ്ലാമിക കലയോട് തോന്നിയ ഇഷ്ടവും, പോളിസ്റ്റ് കൃസ്ത്യൻക്രിസ്ത്യൻ തത്ത്വങ്ങളിലെ വൈരുദ്ധ്യവും ആണ്‌ ഇസ്ലാമിലേക്ക് അദ്ദേഹത്തെ ആകർഷിച്ചത്.<ref>[http://www.salaam.co.uk/themeofthemonth/june02_index.php?l=22 Salaam.co.uk: Murad Wilfried Hofmann]</ref>.
 
1961 മുതൽ 1994 വരെ ജർമ്മൻ ഫോറിൻ സർ‌വ്വീസിൽ സേവനമനുഷ്ഠിച്ചു ഹോഫ്മാൻ.<ref>[http://www.islamonline.net/livedialogue/english/Guestcv.asp?hGuestID=ufM0Xx Guest CV], IslamOnline</ref>‍. ന്യൂക്ലിയർ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ പ്രത്യേക വിദഗ്ദൻ എന്ന നിലയിൽ [[അൾജീരിയ|അൾജീരിയയിലാണ്‌]] അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതൽ 1987 വരെ ബ്രസ്സൽസിലെ നാറ്റോയുടെ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതൽ 1990 വരെ അൾജീരിയയിൽ അംബാസഡറായിരുന്നു. 1990 മുതല 1994 വരെ [[മൊറോക്കൊ|മൊറോക്കൊയിലും]] അംബാസഡറായി സേവനമനുഷ്ഠിച്ചു<ref>[http://www.sant.ox.ac.uk/princeton/bio_hofmann.shtml Biographical Note], St. Antony's College</ref>.
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്