"ഫ്രാൻസിസ്കോ ഗോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: mhr:Франсиско Гойя
(ചെ.)No edit summary
വരി 80:
ഈ ചിത്രത്തിൽ കല്ലും ഇരുമ്പും കൊണ്ടുവളച്ചുകെട്ടിയ തറയിൽ മാനസികരോഗികളും അവരുടെ ആകെയുള്ള ഒരു വാർഡനും ഇരിക്കുന്നു. രോഗികളുടെ ഭാവങ്ങൾ പലതാണ്. ചിലർ തുറിച്ചുനോക്കുന്നു, ചിലർ വെറുതേ ഇരിക്കുന്നു, ചിലർ ഇരിക്കാൻ ശ്രമിക്കുന്നു, ചിലർ ഗുസ്തിപിടിക്കുന്നു, ചിലർ കൊഞ്ഞനംകുത്തുന്നു, ചിലർ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. താഴെ ചിത്രീകരിച്ചിരിക്കുന്ന പേടിസ്വപ്നത്തിന് അടിവരയിടാൻ, ചിത്രത്തിന്റെ മേൽഭാഗം സൂര്യപ്രകാശത്തിൽ അലിയുന്നതായി കാണിച്ചിരിക്കുന്നു.
 
മനോരോഗികളെ ഇരുമ്പുചങ്ങലക്കിട്ടും ശാരീരികശിക്ഷകൾക്ക് വിധേയരാക്കിയും കുറ്റവാളികൾക്കൊപ്പം താമസിപ്പിച്ചും കൈകാര്യം ചെയ്യുന്ന ശിക്ഷാധിഷ്ടിതമായശിക്ഷാധിഷ്ഠിതമായ സമ്പ്രദായത്തിന്റെ നിശിതവിമർശനമായി ഈ ചിത്രത്തെ കാണാം. [[വോൾട്ടയർ]] തുടങ്ങിയ എഴുത്തുകാരുടെ രചനകൾ വ്യക്തമാക്കുന്നതുപോലെ [[ജ്ഞാനോദയം|ജ്ഞാനോദയത്തിന്റെ]] പ്രധാനലക്ഷ്യങ്ങളിലൊന്ന് കാരാഗൃഹങ്ങളുടേയും മനോരോഗചികിത്സാലയങ്ങളുടേയും പരിഷ്കരണമായിരുന്നുവെന്നോർക്കുമ്പോൾ ഈ ചിത്രത്തിന്റെ സന്ദേശമെന്തെന്ന് വ്യക്തമാണ്. കുറ്റവാളികളും മനോരോഗികളുമായ ബന്ദികളുടെനേർക്കുള്ള ക്രൂരതയുടെ വിമർശനം ഗോയയുടെ പിൽക്കാല ചിത്രങ്ങളിലും ഒരു പ്രധാന പ്രമേയമായിരുന്നു.
 
ഈ ചിത്രം പൂർത്തിയായിക്കോണ്ടിരിക്കുമ്പോൾ ഗോയതന്നെ ശാരീരകവും മാനസികവുമായ തകർച്ചയോടടുക്കുകയായിരുന്നു. [[ഫ്രാൻസ്]] [[സ്പെയിൻ|സ്പെയിനോട്]] യുദ്ധം പ്രഖ്യാപിച്ച് ആഴ്ചകൾ മാത്രമേ അപ്പോൾ കഴിഞ്ഞിരുന്നുള്ളു. സമകാലീനനായ ഒരാൾ ഗോയയുടെ അവസ്ഥയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “അദ്ദേഹത്തിന്റെ തലക്കുള്ളിൽ സ്വരങ്ങൾ കേൾക്കുന്നുവെന്നതിലോ ബധിരാവസ്ഥക്കോ ഒരു മാറ്റവുമുണ്ടായില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭാവന മുൻപത്തേതിനേക്കാൾ ഭേദവും അദ്ദേഹം സ്വന്തം സന്തുലിതാവസ്ഥയിന്മേൽ നിയന്ത്രണമുള്ളവനും ആയി കാണപ്പെട്ടു.” ഗോയയുടെ അവസ്ഥക്ക് കാരണം [[വൈറസ്]] മൂലമുള്ള പഴകിയ ശിരോജ്വരമോ(encephalitis) [[രക്തസമ്മർദ്ദം|രക്തസമ്മർദ്ദഫലമായി]] അടുത്തടുത്തുണ്ടായി തലച്ചോറിലെ ശ്രവണ-സന്തുലനസ്ഥാനങ്ങളെ ബാധിച്ച ചെറിയ ഹൃദയാഘാതങ്ങളോ ആയിരുന്നിരിക്കാം എന്നും അത് അദ്ദേഹത്തിന്റെ മാനസികനിലയേയും അതുവഴി കലയേയും ബാധിച്ച് "മക്കളെതിന്നുന്ന-ശനി" പോലുള്ള കറുത്ത ചിത്രങ്ങളിൽ എത്തിച്ചിരിക്കാമെന്നും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഫ്രാൻസിസ്കോ_ഗോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്