"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
[[കേരളം|കേരളത്തിലെ]] ഏറ്റവും നീളം കൂടിയ [[നദി]]യായ [[പെരിയാര്‍|പെരിയാറിന്റെ]] പ്രധാന പോഷകനദിയാണ് ചെറുതോണി. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് [[ഇടുക്കി ഡാം|ഇടുക്കി ഡാമിനും]] [[ചെറുതോണി ഡാം|ചെറുതോണി ഡാമിനും]] ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും [[കുളമാവ് ഡാം|കുളമാവ് ഡാമും]] ചേര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപീകരിക്കുന്നു.
[[1940]]-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സര്‍ക്കാര്‍ കര്‍ഷകരെ കൃഷിക്ക് അനുയോജ്യമായ മലവാരങ്ങളില്‍ കുടിയേറിപ്പാര്‍ക്കുവാന്‍ അനുവദിച്ചു. താഴ്വാരങ്ങളില് നിന്നുള്ള കര്‍ഷകര്‍ അങ്ങനെ [[മലേറിയ]], കാട്ടുമൃഗങ്ങള്‍, ക്ഷുഭിതമായ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പില്ക്കാലത്ത് ഈ ഭൂമി ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു.കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവല്‍ക്കരണവും ഡാമുകള്‍ നിര്‍മ്മിച്ച ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വരവും കൂടിയായപ്പോള്‍ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. [[1960]]-കളില്‍ ചെറുതോണിയില്‍ വസിച്ച ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ഡാമിന്റെ നിര്‍മ്മാണത്തിനായി [[
[[ഇടുക്കി]] ജില്ലയിലെ [[വാഴത്തോപ്പ്]] പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേര്‍ന്നുള്ള മറ്റു ഗ്രാമങ്ങള്‍ [[വാഴത്തോപ്പ്]], [[തടിയന്പാട്]], [[കരിമ്പന്‍]], [[മഞ്ഞപ്പാറ]], [[മണിയാറന്‍കുടി]], [[ഭൂമിയാംകുളം]], [[പേപ്പാറ]], [[മഞ്ഞിക്കവല]], [[പൈനാവ്]] തുടങ്ങിയവയാണ്.
|