"ജൂലിയസ് സീസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 32:
'''ജൂലിയസ് സീസർ''' , [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ '''ഗായുസ് യൂലിയുസ് കയ്സെർ''' എന്നാണ്. ജൂലിയസ് സീസർ [[റോം|റോമൻ]] രാഷ്ട്ര തന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിനെ]] സാമ്രാജ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു.{{Fact}} [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹത്തിന്റെ [[ബ്രൂട്ടസ്|ബ്രൂട്ടസേ]] നീയും എന്ന വരികൾ ലോക പ്രശസ്തമാണ്. അദ്ദേഹം ഉൾപ്പെടുന്ന ട്രയംവരേറ്റ് (ത്രിയുംവരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് [[അറ്റ്ലാൻറിക് സമുദ്രം]] വരെയും [[ബ്രിട്ടൻ]] ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോംപേയ്ക്കു ശേഷം [[റോം]] ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനത്തെ സംഭാവന ചെയ്തത്.
== പേരിനു പിന്നിൽ ==
ജെൻസ് ജൂലിയ എന്ന
[[File:CaesarTusculum.jpg|right|200px]]
== ബാല്യം ==
സീസർ പട്രീഷ്യൻ ജാതിയിലെ ഉന്നതമായ ജെൻസ് ജൂലിയ എന്ന കുലത്തിലാണ് പിറന്നത്. അച്ഛനെയും ഗൈയുസ് ജൂലിയസ് സീസർ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അമ്മ ഔറേലിയ കോട്ട വളരെ ഉയർന്ന തറവാടുകാരിയായിരുന്നു. ഈ കുലം [[ട്രോജൻ]] രാജകുമാരനായ അയേനിയാസിന്റെ മകൻ ഇയുലുസിന്റെ പരമ്പരയാണെന്ന് അവകാശപ്പെടുന്നു. ഇത് [[വീനസ്]] എന്ന ദൈവത്തിന്റെ പരമ്പരയാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ആഢ്യകുലത്തിൽ പിറന്നുവെങ്കിലും പറയത്തക്ക സ്വത്തുക്കൾ അദ്ദേഹത്തിന്റെ കുട്ടുംബത്തിന് ഉണ്ടായിരുന്നില്ല. പൂർവ്വികർ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമില്ലായിരുന്നു. അച്ഛൻ ഗയുസ് മാരിയുസിന്റെ സഹായത്താലോ മറ്റോ പ്രയീത്തർ എന്ന ഉദ്യോഗസ്ഥ സ്ഥാനം വരെയെങ്കിലും എത്തിപ്പെട്ടെന്നേയുള്ളു. [[ഗയുസ് മാരിയുസ്]] അദ്ദേഹത്തിന്റെ സഹോദരി ജൂലിയയെ വിവാഹം ചെയ്തതിനാലാണ് ഈ സാഹചര്യം ഉണ്ടായതു തന്നെ. എന്നാൽ അമ്മയുടേ പാരമ്പര്യത്തിൽ വളരെയധികം [[കോൺസുൾ]] മാർ ഉണ്ടായിരുന്നു താനും. സീസർ ചെറുപ്പത്തിൽ മാർക്കുസ് അൻടോണിയുസ് ഗ്നീഫോ എന്ന പ്രശസ്തനായ സാഹിത്യകാരനു കീഴിൽ വിദ്യ അഭ്യസിച്ചു. സീസറിന് രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. രണ്ടു പേർക്കും ജൂലിയ എന്നു തന്നെയായിരുന്നു പേര്. സീസറിന്റെ ബാല്യത്തെക്കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല.
|