"കുമാരി തങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
No edit summary
വരി 1:
മലയാള ചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളായിരുന്നു '''കുമാരി തങ്കം''' .
==ജീവിതരേഖ==
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ കുമാരി തങ്കം നായികയായും നായികാ പ്രാധാന്യമുള്ള വേഷത്തിലും 20-ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
 
1953-ൽ ''തിരമാല'' എന്ന ചിത്രത്തിൽ നായികയായാണ് കുമാരി തങ്കം അഭിനയരംഗത്തെത്തുന്നത്. ഇതേ വർഷം തന്നെ ''ലോക നീതി'' എന്ന ചിത്രത്തിലും അഭിനയിച്ചു. ''അവൻ വരുന്നു'', ''ബാല്യസഖി''(1954), ''കിടപ്പാടം'', ''സി.ഐ.ഡി'', ''അനിയത്തി'' (1955), ''മന്ത്രവാദി'', ''കൂടപ്പിറപ്പ്'' (1956), ''അച്ഛനും മകനും'', ''മിന്നുന്നതെല്ലാം പൊന്നല്ല'' (1957) എന്നിവയാണ് തങ്കം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സത്യന്റെയും പ്രേംനസീറിന്റെയും നായികയായി അഭിനയിച്ചിട്ടുള്ള തങ്കം ''മിന്നുന്നതെല്ലാം പൊന്നല്ല'' എന്ന ചിത്രത്തോടെ അഭിനയരംഗത്തോട് വിടപറയുകയായിരുന്നു.
"https://ml.wikipedia.org/wiki/കുമാരി_തങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്