"തങ്കം വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++{{സർവ്വവിജ്ഞാനകോശം}}, - - {{Unreferenced}}
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
മലയാള ചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളാണ് '''തങ്കം വാസുദേവൻ നായർ'''. നാടകനടി, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയായ തങ്കം പ്രസിദ്ധ നടിയായ [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയുടെ]] ഇളയ സഹോദരിയാണ്.
[[മലയാള ചലച്ചിത്രം|മലയാളസിനിമയിലെ]] ഒരു ആദ്യകാലഗായികയും [[മലയാള നാടകം|നാടക]]-ചലച്ചിത്ര നടിയുമാണ് '''തങ്കം വാസുദേവൻ നായർ'''.
 
== ജീവിതരേഖ ==
 
മേലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും ഏറ്റവും ഇളയപുത്രിയായി [[1921]]-ൽ [[ആറന്മുള|ആറന്മുളയിൽ]] തങ്കം ജനിച്ചു. പ്രസിദ്ധ നടിയായ [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയുടെ]] ഇളയ സഹോദരിയാണിവർ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സംഗീതാദ്ധ്യാപികയാകുന്നതിനുവേണ്ടി സംഗീതം അഭ്യസിച്ചു. കുട്ടിക്കാലത്തുതന്നെ '''ആറന്മുള സഹോദരിമാർ''' എന്ന പേരിലാണ് [[ആറന്മുള പൊന്നമ്മ||പൊന്നമ്മയും]] തങ്കവും കച്ചേരി നടത്തിയിരുന്നത്. പക്ഷേ, സംഗീതാധ്യാപികയാകുന്നതിനു മുൻപ് ശാസ്ത്രീയ സംഗീതജ്ഞനായ [[വൈക്കം വാസുദേവൻ നായർ]] വീട്ടിനടുത്തുള്ള ഒരു സംഗീത പാഠശാലയിൽ അദ്ധ്യാപകനായി വന്നു. അതോടെ ആറന്മുള സഹോദരിമാരുടേയും സംഗീതാധ്യാപകനായി. ആ അടുപ്പം, സജീവമായി ശാസ്ത്രീയ സംഗീതരംഗത്ത് നിലയുറപ്പിച്ചിരുന്ന കലാകാരിയായ തങ്കവും പ്രശസ്ത സംഗീതജ്ഞനായ വൈക്കം വാസുദേവൻ നായരും തമ്മിലുള്ള വിവാഹത്തിനു കളമൊരുക്കി. തങ്കത്തിന്റെ 17-ആം വയസ്സിൽ ആ വിവാഹം നടന്നു. വിവാഹശേഷം ഒരു വർഷക്കാലത്തിനകം കലാരംഗത്തേക്കു കടന്നു. ആ അവസരത്തിൽ [[എൻ.പി ചെല്ലപ്പൻ നായർ]] രചിച്ച ''പ്രേമ വൈചിത്യം അഥവാ ശശിധരൻ ബി.എ.'' എന്ന നാടകത്തിന്റെ റിഹേഴ്സൽ നടക്കുകയായിരുന്നു. കലാസമിതിയുടെ ഉടമ തങ്കത്തിന്റെ ബന്ധുവായ ജയറാം ഗോപാലപിള്ളയും നായകൻ വാസുദേവൻ നായരുമായിരുന്നു. അക്കാലത്ത് നാടകരംഗത്തേക്കു നടികൾ വളരെ വിരളമായേ കടന്നുവന്നിരുന്നുള്ളു. പ്രസ്തുത നാടകത്തിൽ അഭിനയിച്ചിരുന്ന നടികളിൽ പലർക്കും അഭിനയശേഷി കുറവായിരുന്നതിനാൽ ഭർത്താവിന്റെ നിർദേശാനുസരണം അഭിനയരംഗത്തേക്കു പ്രവേശിച്ചതോടെ കുട്ടിക്കാലം മുതൽക്കെയുള്ള തങ്കത്തിന്റെ ചിരകാലസ്വപ്നം സഫലമായി. കുടുംബക്കാരും ബന്ധുക്കളും തങ്കം അഭിനയിക്കുന്നതിൽ വളരെയധികം എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നാടകത്തിന്റെ ആദ്യ പകുതിയിൽ തങ്കവും തുടർന്നുള്ള രംഗത്ത് മറ്റൊരു നടിയുമാണ് അഭിനയിച്ചിരുന്നത്. നാടകത്തിൽ നിന്നും കുറച്ചുകാലം അവർ വിട്ടുനിന്നപ്പോൾ പകരം ആറന്മുള പൊന്നമ്മയും വൈക്കം വാസുദേവൻ നായരും നായികാനായകന്മാരായി അഭിനയിച്ചെങ്കിലും, തങ്കം-വാസുദേവൻ നായർ ജോഡിയായി അഭിനയിക്കുന്നതിനോടാണ് പ്രേക്ഷകർ കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് ''രാജഭക്തി'', ''ദേശബന്ധു'' എന്നീ നാടകങ്ങൾ അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. പൊട്ടക്കാനത്തു വേലുപിള്ളയുടെ ഉടമസ്ഥതയിലുള്ള [[ഓച്ചിറ പരബ്രഹ്മോദയ നാട്യസഭ]]യുടെ ''[[യാചകി]]'' എന്ന നാടകം രംഗത്തവതരിപ്പിച്ചു. അക്കാലത്ത് പൗരാണികമായതും ധീരസാഹസികത നിറഞ്ഞതുമായ നാടകങ്ങളാണ് മിക്ക നാടക സമിതികളും അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിനു വിരാമമിട്ടുകൊണ്ടാണ് സാമൂഹിക പ്രശ്നങ്ങൾക്കു പ്രാധാന്യം നല്കുന്ന യാചകി കടന്നുവന്നത്. അത് മലയാള നാടക ചരിത്രത്തിൽ ചിരസ്മരണീയമായി നിലകൊള്ളുന്നു. 12 വർഷക്കാലം യാചകി കേരളത്തിലും [[മുംബൈ]], [[മദിരാശി]] എന്നിവിടങ്ങളിലും ജൈത്രയാത്ര നടത്തി. മാസത്തിൽ എല്ലാ ദിവസവും അരങ്ങേറിയ നാടകമാണ് യാചകി. നായിക-നായകന്മാർക്ക് അക്കാലത്ത് നല്കിയതിൽ വച്ചേറ്റവും കൂടിയ പ്രതിഫലമാണ് ഈ നാടകത്തിൽ അഭിനയിച്ച തങ്കത്തിനും വാസുദേവൻ നായർക്കും ലഭിച്ചത്; ദിവസം 750 രൂപ പ്രതിഫലം. നായികയായ തങ്കത്തിന്റെ അവിസ്മരണീയ അഭിനയമുഹൂർത്തങ്ങളിൽ മതിമറന്ന് കാണികൾ സ്റ്റേജിലേക്കു നാണയത്തുട്ടുകൾ വലിച്ചെറിയുന്നത് ഒരു നിത്യസംഭവമായിരുന്നു.
 
[[1951]]-ൽ [[വൈക്കം വാസുദേവൻ നായർ|വൈക്കം വാസുദേവൻ നായരും]] അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് [[കേരള കേസരി]] എന്ന മലയാള ചിത്രം നിർമിച്ചു. തങ്കവും വാസുദേവൻ നായരുമാണ് അതിലും നായികാനായകന്മാരായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തോട് വിട പറഞ്ഞുകൊണ്ട് തുടർന്നുള്ള കാലം ശാസ്ത്രീയ സംഗീതത്തിൽ ഉപരിപഠനത്തിനായി മാറ്റിവച്ചു. വൈക്കം ക്ഷേത്രാഷ്ടമി ദിനത്തിൽ തങ്കം വാസുദേവൻ നായരും പുത്രിയും കൂടി സംഗീതക്കച്ചേരി നടത്താറുണ്ട്. [[1990]]-ൽ വൈക്കം വാസുദേവൻ നായർ അന്തരിച്ചു. ഇപ്പോൾ [[തൃപ്പൂണിത്തുറ|തൃപ്പുണിത്തുറയിൽ]] മകൾ ലൈലാ രവീന്ദ്രനോടൊപ്പം താമസിച്ചു വരുന്നു.
"https://ml.wikipedia.org/wiki/തങ്കം_വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്