"അഗസ്ത്യരസായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ {{സർവ്വവിജ്ഞാനകോശം|അഗസ്ത്യരസായനം}}
വരി 3:
പാകവിധി. മേല്പറഞ്ഞ മരുന്നുകൾ എല്ലാംകൂടി 20 ഇടങ്ങഴി വെള്ളത്തിൽ കഷായം വയ്ക്കണം. യവം വെന്തു തുടങ്ങുമ്പോൾ കഷായം ഇറക്കിവച്ച് അതിൽനിന്ന് കടുക്ക മുഴുവൻ പ്രത്യേകം എടുത്തുവയ്ക്കണം. കഷായം പിഴിഞ്ഞരിച്ച് ഒരു വാർപ്പിൽ പകർന്നു ഒഴിക്കണം. ആ കഷായത്തിൽ ഒരു തുലാം ശർക്കര കലക്കി മേല്പറഞ്ഞ കടുക്കയും നാഴി പശുവിൻ നെയ്യും നാഴി നല്ലെണ്ണയും ചേർത്തിളക്കി പാകപ്പെടുത്തി ലേഹ്യപാകമാകുമ്പോൾ ഇറക്കിവച്ച് നാഴി തിപ്പലിപ്പൊടി വിതറി നല്ലവണ്ണം ചട്ടുകംകൊണ്ട് ഇളക്കണം. ലേഹ്യം തണുത്തശേഷം നാഴി തേൻ ചേർത്തു വീണ്ടും ഇളക്കി ഭരണിയിൽ സൂക്ഷിക്കണം. ഇതിൽനിന്നും രണ്ടു കടുക്ക എടുത്തു കടിച്ചുതിന്നുകയും കടുക്കയോട് പറ്റിയിരിക്കുന്ന ലേഹ്യം നക്കിതിന്നുകയും വേണം. ലേഹ്യം മൂന്നുകഴഞ്ച് അളവിൽ ഒരു പ്രാവശ്യം ഉപയോഗിക്കാമെന്ന് സുശ്രുതാചാര്യൻ നിർദേശിക്കുന്നുണ്ട്. ഇതിലെ കടുക്കാ വെന്തതിനുശേഷം പ്രത്യേകം എടുത്തു കുരുകളഞ്ഞ് നെയ്യിൽ വറുത്തരച്ചും ലേഹ്യത്തിൽ ചേർക്കാറുണ്ട്. ഇപ്രകാരമാണ് കേരളത്തിൽ ചെയ്തുകാണുന്നത്. ഒരു യോഗത്തിനു 100 കടുക്ക എന്നു പ്രത്യേകം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കടുക്ക അരപ്പലം എന്ന കണക്കിനു 50 പലം കടുക്ക പൊടിച്ചു കഷായത്തിൽ അരച്ചുചേർത്തും ചിലർ രസായനം തയ്യാറാക്കിവരുന്നുണ്ട്.
 
{{സർവ്വവിജ്ഞാനകോശം|അഗസ്ത്യരസായനം}}
"https://ml.wikipedia.org/wiki/അഗസ്ത്യരസായനം" എന്ന താളിൽനിന്ന് ശേഖരിച്ചത്