"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
===എന്താണ് തിരുത്തൽ യുദ്ധം?===
പരസ്പരം സഹകരണത്തിനു കാക്കാതെ വിജയിക്കുവാനും കാര്യം സാധിക്കുന്നതിനുവേണ്ടിയും, ചർച്ചകൾ സ്തംഭിപ്പിക്കുവാനും, താളിൽ ഒരു നിലപാട് അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയും എതിർപ്പോടെയും, ആക്രമണൊത്സുകതയോടെയുംആക്രമണോത്സുകതയോടെയും നിഷ്ഫലമായ തിരുത്തലോ മുൻപ്രാപനമോ നടത്തലാണ് തിരുത്തൽ യുദ്ധം. തിരുത്തൽ യുദ്ധത്തിലേർപ്പെടുന്നവർ ശക്തമായി പോരാടുകയും, [[വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ|വ്യവസ്ഥകളുപയോഗിച്ച് അമ്മാനമാടുകയും]], സം‌വാദം താൾ ചർച്ചകൾകൊണ്ട് നിറക്കുകയും ചെയ്യും. വിജ്ഞാകോശപരമായ സമവായത്തിനു ശ്രമിക്കാതെ ഇവർ മറ്റ് ഉപയോക്താക്കളെ ഈ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയും അവരുടെ സമയവും ശ്രമങ്ങളും നിഷ്ഫലമാക്കുകയും ചെയ്യും. '''ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാവുന്നതല്ല'''. അവ വിള്ളലുകളുണ്ടാക്കുന്നതും ദോഷകരവും, പ്രയോജനരഹിതവുമാണ്‌, അവ പലപ്പോഴും മറ്റ് ഉപയോക്താക്കളുടെയും കാര്യനിർവ്വാഹകരുടേയും ഇടപെടലുകളിലേക്ക് നയിക്കുന്നു.
 
സാധാരണയായി തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ഒരു ഉപയോക്താവ് നിലവിലുള്ള തിരുത്തൽ നടപടിക്രമങ്ങളെ അവഗണിക്കുകയും, മറ്റുള്ളവർ ഉന്നയിക്കുന്ന വസ്തുതകളെ കണക്കിലെടുക്കാതെ മാറ്റങ്ങൾ തിരസ്ക്കരിക്കുകയും ചെയ്യും. വിക്കിപീഡിയയിലെ [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|നയങ്ങളും മാർഗ്ഗരേഖകളുമനുസരിച്ചായിരിക്കണം]] ഉള്ളടക്കങ്ങൾ എഴുതപ്പെടേണ്ടത്. ലേഖകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പോരാടുന്നതിനേക്കാൾ ചർച്ച നടത്തുകയാണ്‌ വേണ്ടത്. പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ അവർ കാത്തിരിക്കണം, തർക്കപരിഹാരം നടത്തുന്നതുവരെ സ്വന്തം തിരുത്തലുകൾ മറ്റുള്ളവർ തിരസ്ക്കരിക്കും എന്നറിയുകയാൽ അവർ ലേഖനത്തിൽ അത്തരം തിരുത്തലിനു വീണ്ടും ശ്രമിക്കാതെ പ്രശ്നപരിഹാരത്തിനു കാക്കുകയാണ്‌ വേണ്ടത്. മറ്റുള്ളവർ അവരുടെ താൽപ്പര്യങ്ങൾ ലേഖനത്തിൽ ചേർക്കാൻ ശ്രമിക്കുന്നു എന്നത് ആർക്കും തിരുത്തൽ യുദ്ധം നടത്താനുള്ള കാരണമല്ല.
വരി 58:
* [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിലെ]] ഹാനികരമോ വളച്ചൊടിച്ചതോ തെളിവില്ലാത്തതോ മോശം നിലവാരത്തിലുള്ള തെളിവുകൾ അവലംബിച്ചതോ ആയ പരാമർശങ്ങൾ
 
ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ വിവാദപരമോ തിരുത്തൽ യുദ്ധമോ ആയി ഗണിക്കപ്പെട്ടേക്കാം. നടത്തുന്ന തിരുത്തൽ 3-മു.നി.ക്ക് അപവാദമാണെന്ന പക്ഷക്കാരനാണ്‌ താങ്കളെങ്കിൽ അത് വ്യക്തമാക്കുന്ന തിരുത്തൽ സംഗ്രഹമോ, സം‌വാദം താളിൽ അപവാദത്തിന്റെ ന്യായവശം വ്യക്തമാക്കുന്ന പ്രത്യേക കുറിപ്പോ നൽകുന്നത് കൂടുതൽ നന്നായിരിക്കും. സംശയം തോന്നുന്നുവെങ്കിൽ മുൻപ്രാപനം അരുത്; ഓർക്കുക വിക്കിപീഡിയ [[വിക്കിപീഡിയ:EP#തുടർച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രംഭമാണ്‌ വിക്കിപീഡിയ: പൂർണ്ണമാകണമെന്ന് നിർബന്ധമില്ല|പുരോഗമിച്ചുകൊണ്ടിരിക്കുന്ന സം‌രഭമാണ്സം‌രംഭമാണ്]]‌. പകരം തർക്കപരിഹാരം തേടുക, പ്രത്യേകിച്ച് അനുയോജ്യമായ നോട്ടീസ്ബോർഡുകളിൽ സഹായം അഭ്യർത്ഥിക്കുക.
 
വാൻഡലിസം നടക്കുന്ന അവസരങ്ങളിൽ മുൻപ്രാപനം നടത്തുന്നതിനേക്കാൾ വാൻഡലിസം നടത്തുന്ന ലേഖകരെ തടയലോ വാൻഡലിസത്തിന്‌ വിധേയമാകുന്ന താളിന്‌ സം‌രക്ഷണമേർപ്പെടുത്തുന്നതോ ആയിരിക്കും കൂടുതൽ ഉചിതം. അതുപോലെ തടയലോ താളിന്‌ സം‌രക്ഷണമേർപ്പെടുത്തലോ ആണ്‌ തുടർച്ചയായി പകർപ്പവകാശ ലംഘനമുള്ള ഉള്ളടക്കം ചേർക്കുമ്പോൾ ചെയ്യേണ്ടത്. വാൻഡലിസം ശ്രദ്ധയിപ്പെടുമ്പോൾശ്രദ്ധയിൽപ്പെടുമ്പോൾ കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ്ബോർഡിൽ അതിനെപ്പറ്റി അറിയിക്കുകയോ താളിന്‌ സം‌രക്ഷണം ഏർപ്പെടുത്താൻ അഭ്യർത്ഥിക്കുകയോ ചെയ്യേണ്ടതാണ്‌. (ശ്രദ്ധിക്കുക, താളിന്‌ സം‌രക്ഷണം ഏർപ്പെടുത്തുക എന്നത് നിങ്ങളുടെ പതിപ്പ് സം‌രക്ഷിക്കുവാൻ വേണ്ടി സംവിധാനിക്കപ്പെട്ടതല്ല, തിരുത്തൽ യുദ്ധം ഒഴിവാക്കി ചർച്ചയെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടിയാണത്.)
 
==തിരുത്തൽ യുദ്ധ പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യൽ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്