"എ.സി. റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NH 47 -> NH 544
No edit summary
വരി 26:
| കിടങ്ങറ<br />നെടുമുടി<br />പള്ളാത്തുരുത്തി
|}
[[കേരളം|കേരളത്തിലെ]] പ്രധാനപ്പെട്ട ഒരു പാതയാണ് '''എ.സി. റോഡ്'''. [[കുട്ടനാട്|കുട്ടനാടിലൂടെ]] പ്രധാനമായും കടന്നു പോകുന്ന [[ആലപ്പുഴ]] മുതൽ [[ചങ്ങനാശ്ശേരി]] വരെ നീളമുള്ള റോഡാണിത്. [[കേരള സർക്കാർ|കേരള സർക്കാരിന്റെ]] നേരിട്ട് നിയന്ത്രണത്തിലുള്ള എ.സി. റോഡിന് ആകെ 24.2 കി.മി. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -11 (SH-11) എന്നും അറിയപ്പെടുന്നു. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കളർകോട്|കളർകോട്ടു]] നിന്നും ആരംഭിച്ച് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] [[ചങ്ങനാശ്ശേരി നഗരസഭ|ചങ്ങനാശ്ശേരി നഗരത്തിൽ]] [[പെരുന്ന]] മന്നം സ്ക്വയറിൽ ഈ പാത അവസാനിക്കുന്നു. പ്രധാനമായും [[ദേശീയപാത 544|ദേശീയപാത 544-നെയും]](പഴയ N.H.47) [[എം.സി. റോഡ്|എം.സി. റോഡിനേയും]] ബന്ധിപ്പിക്കുന്ന ഈ റോഡ് കുട്ടനാട്ടിലെ ഏറ്റവും പ്രധാന റോഡാണ്.
 
== നിർമ്മാണം ==
വരി 33:
[[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടി [[ചങ്ങനാശ്ശേരി]] ലക്ഷ്യമാക്കി പണി തുടങ്ങി. ആലപ്പുഴയിലെ കൈതവനയിൽ നിന്നും തുടങ്ങിയ റോഡുപണി മാമ്പുഴക്കരിക്ക് കിഴക്കുവശംവരെ എത്തി വലിയ കുഴപ്പമൊന്നും ഇല്ലാതെ എത്തി. ഈ ദിശയിൽ മുൻപോട്ട് റോഡുവെട്ടിയാൽ ചങ്ങനാശ്ശേരിക്കു പകരം തിരുവല്ലയ്ക്കടുത്തുള്ള മുത്തൂറ്റ് എം.സി. റോഡിലായിരിക്കും എത്തിച്ചേരുകയെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. തന്മൂലം മാമ്പുഴക്കരിയിൽനിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും [[പെരുന്ന|പെരുന്നയിൽ]] [[എം.സി. റോഡ്|എം.സി. റോഡിൽ]] എത്തിചേർക്കുകയും ചെയ്തു. ഇതു മൂലം എ.സി. റോഡിലുണ്ടായ പ്രധാന വളവാണിത് ('''കോരവളവ്'''). ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. ഇതിനു പുതിയ ആർ എന്നർത്ഥം വരുന്ന [[പുത്തനാർ]] എന്നു പേരിട്ടു. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്.
 
1957-ൽ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി എ.സി. റോഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.<ref>[http://www.kuttanadpackage.in/index.php?option=com_content&view=article&id=77&Itemid=71 കുട്ടനാട് പാക്കേജ് -- ചരിത്രം]</ref> അതിനും വളരെ വർഷങ്ങൾക്കു ശേഷം മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറാപ്പാലംകിടങ്ങറ പാലം പൂർത്തിയാക്കി. വീണ്ടും വളരെ വർഷങ്ങൾക്കുശേഷം [[ഇ.കെ.നായനാർ]] മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിയിലേയും, പള്ളാത്തുരുത്തിയിലേയും പാലങ്ങൾ പൂർത്തിയാക്കി, ഒരേ ദിവസംതന്നെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. [[കുട്ടനാട്|കുട്ടനാടിനെ]] നെടുകെ പിളർന്നുകൊണ്ട്‌ ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡ്. എ.സി. റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു.<ref>http://www.alappuzha.com/htm/hist.htm</ref>
 
== എ.സി. റോഡിലെ പാലങ്ങൾ ==
വരി 41:
{{wide image|Pallathuruthi bridge pano small.jpg|1000px|<center>[[പമ്പാനദി|പമ്പാനദിയുടെ]] മുകളിലൂടെയുള്ള [[പള്ളാത്തുരുത്തി|പള്ളാത്തുരുത്തിപാലം]] -- പനോരമിക് ദൃശ്യം}}
 
എ.സി. റോഡിൽ മുൻപ് 14 പാലങ്ങളും നിരവധി കലുങ്കുകളും ഉണ്ടായിരുന്നു. ഇതിൽ മൂന്നു പാലങ്ങൾ നീളംകൂടിയവയാണ്, അവ പമ്പാനദിയുടെ രണ്ടു കൈവഴികൾക്കും മണിമലയാറിനും മുകളിലൂടെയുള്ളവയാകുന്നു. ഈ പാലങ്ങൾ വന്നിട്ട് അധിക കാലം ആയിട്ടില്ല, മുൻപ് [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] നിന്നും [[കിടങ്ങറ|കിടങ്ങറവരെയും]] അവിടെ നിന്നും വീണ്ടും [[നെടുമുടി|നെടുമുടിവരെയും]] വീണ്ടും നെടുമുടിയിൽ നിന്നും [[പള്ളാത്തുരുത്തി|പള്ളാത്തുരുത്തിവരെയും]] അതിനുശേഷം പള്ളാത്തുരുത്തിയിൽ നിന്നും [[ആലപ്പുഴ|ആലപ്പുഴയ്കുമായിആലപ്പുഴയ്ക്കും]] കയറി ഇറങ്ങി യാത്രചെയ്യണമായിരുന്നുയാത്ര ചെയ്യണമായിരുന്നു.
[[ചിത്രം:AC Road @ Kidangara.jpg|200px|thumb|right|എ.സി. റോഡ് കിടങ്ങറയിൽ, പുത്തനാർ സമീപം]]
[[ചിത്രം:Nedumudy Bridge.JPG|200px|thumb|right|[[പമ്പാനദി|പമ്പയാറിനു]] മുകളിലൂടെയുള്ള [[നെടുമുടി|നെടുമുടിപ്പാലവും]], ബോട്ടുജെട്ടിയും]]
"https://ml.wikipedia.org/wiki/എ.സി._റോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്