"നിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ഇന്ത്യ|ഇന്ത്യയില്‍]] സംസ്ഥാനതലത്തിലെ നിയമ നിര്‍മ്മാണ സഭയാണ് നിയമസഭ (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാന്‍ സഭ എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്ക്കും [[വോട്ടവകാശം|വോട്ടവകാശമുണ്ട്]]. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്കു പുറമേ, [[ആംഗ്ലോ ഇന്ത്യന്‍|ആംഗ്ലോ ഇന്ത്യക്കാരുടെ]] പ്രതിനിധിയായി ഒരംഗത്തെ [[ഗവര്‍ണ്ണര്‍|ഗവര്‍ണ്ണര്‍ക്കു]] നിര്‍ദ്ദേശിക്കാം. സഭയില്‍ [[ആംഗ്ലോ ഇന്ത്യന്‍|ആംഗ്ലോ ഇന്ത്യക്കാര്‍ക്ക്]] ആവശ്യത്തിന് പ്രാധനിത്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്യുക. അഞ്ച് വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി.
==അടിസ്ഥാനമായ നിയമങ്ങള്‍==
[[ഇന്ത്യന്‍ ഭരണഘടന|ഇന്ത്യന്‍ ഭരണഘടനയുടെ]] അടിസ്ഥാനത്തില്‍ ഒരു നിയമസഭയില്‍ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും [[ഗോവ]], [[സിക്കിം]], [[മിസോറാം]] തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്.
|