"ഏകലവ്യൻ (നോവലിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ഒരു മലയാള സാഹിത്യകാരനാണ് '''ഏകലവ്യൻ''' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന '''കെ.എം. മാത്യു''' ([[ഓഗസ്റ്റ് 14]] [[1934]] - [[മേയ് 6]] [[2012]]). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്.
==ജീവിതരേഖ==
1934-ൽ [[കുന്നംകുളം|കുന്നംകുളത്ത്]] ജനിച്ച അദ്ദേഹം 1953-ൽ പട്ടാളത്തിൽ ചേർന്നു. 1960 മുതൽ അദ്ദേഹം സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തിൽ ജോലിയിലിരിക്കെ എഴുതാൻസാഹിത്യരചനയ്ക് വിലക്കുള്ളതിനാലാൽ ഏകലവ്യൻ എന്ന തൂലികാനാമം സ്വീകരിച്ചു. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ അയനം, കാഞ്ചനം, പാപത്തിൻറെ ശമ്പളം എന്നീ നോവലുകൾ സിനിമയായി. ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങിയവയാണു മറ്റ് പ്രശസ്ത നോവലുകൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/ഏകലവ്യൻ_(നോവലിസ്റ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്