"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
[[യഹൂദമതം|യഹൂദമതത്തിലെ]] ഒരു വിമതമുന്നേറ്റമായി ആരംഭിച്ച [[ക്രിസ്തുമതം|ക്രിസ്തീയതയുടെ]] വളർച്ചയോടെ, യഹൂദവിരോധത്തിന് മുൻപെങ്ങുമില്ലാതിരുന്ന മാനങ്ങളും തീവ്രതയും കൈവന്നു. യഹൂദരുടെ പ്രവചനപാരമ്പര്യത്തിന്റെ പരകോടിയും പൂർത്തീകരണവുമായി [[യേശു|യേശുവിനേയും]] അദ്ദേഹത്തിന്റെ സന്ദേശത്തേയും കണക്കാക്കിയ ക്രിസ്തീയലോകത്തിന്, ആ അവകാശവാദങ്ങൾ തിരസ്കരിച്ച യഹൂദരോടു തോന്നിയ അസഹിഷ്ണുത, ജൂതവിരോധത്തിനു പുതിയ രൂക്ഷത നൽകി. [[യേശു|യേശുവിന്റെ]] ജീവിതത്തിന്റേയും സന്ദേശത്തിന്റേയും കഥപറഞ്ഞ [[സുവിശേഷങ്ങൾ]], യഹൂദമതനേതൃത്വത്തേയും [[യെരുശലേം|യെരുശലേമിലെ]] ചഞ്ചലമനസ്കരായ സാധാരണ യഹൂദരുടെ ആൾക്കൂട്ടത്തേയും പോലും യേശുവിന്റെ പ്രതിയോഗികളും കുരിശുമരണത്തിന് ഉത്തരവാദികളുമായി ചിത്രീകരിക്കുകയും റോമൻ ഭരണകൂടത്തിന്റെ പങ്ക് കുറച്ചുകാണിക്കുകയും ചെയ്തു. ഈ ആഖ്യാനങ്ങളിൽ [[യെരുശലേം|യെരുശലേമിലെ]] യഹൂദപൗരാവലി, യേശുവിന്റെ മരണത്തിനുവേണ്ടി മുറവിളികൂട്ടി, തങ്ങളുടേയും സന്തതികളുടേയും ശിരസ്സിൽ രക്തശാപം ഏറ്റുവാങ്ങിയവർ ആയിത്തീരുന്നു.<ref>[[മത്തായി എഴുതിയ സുവിശേഷം]] 27:24-25</ref>
 
കാനോനിക സുവിശേഷങ്ങളിൽ അവസാനത്തേതായ [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തിലെ]] യേശു യഹൂദർക്കിടയിലെ തന്റെ പ്രതിയോഗികളെ സാത്താന്റെ മക്കളെന്നു പോലും വിളിക്കുന്നു. "നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്. അവൻ ആദിമുതൽക്കേ കൊലയാളി ആയിരുന്നു. അവനു സത്യവുമായി ബന്ധമേ ഇല്ല....അവൻ നുണയനും നുണയുടെ പിതാവുമാണ്. സത്യം പറയുന്നതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ല"<ref>[[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷം]] 8:44-45</ref> എന്നിങ്ങനെ പോയ ആ വിമർശനം പിൽക്കാലത്ത് യഹൂദവിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ ഏറെ സൗകര്യപ്പെടുന്നതായി.
 
==സഭാപിതാക്കന്മാർ==
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്