"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106:
{{Cquote|ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരമെന്നതിന്, യൂറോപ്പിലെ യഹൂദരുടെ ഉന്മൂലനാശം എന്നാണർത്ഥം. (പോളണ്ടിലെ) ഓഷ്‌വിറ്റ്സിൽ ഉന്മൂലനാശസംവിധാനം സ്ഥാപിക്കാൻ 1941 ജൂണിൽ എനിക്ക് ഉത്തരവു കിട്ടി. അതിനു മുൻപേ, [[പോളണ്ട്|പോളണ്ടിൽ]] ബെൽസെക്ക്, ട്രെബ്ലിങ്ക, വോൾസെക് എന്നീയിടങ്ങളിൽ അവ നിലവിലുണ്ടായിരുന്നു...അവർ ഉന്മൂലനാശം നടത്തിരുന്നത് എങ്ങനെ എന്നറിയാൻ ഞാൻ ട്രെബ്ലിങ്ക സന്ദർശിച്ചു. ആറു മാസം കൊണ്ട് എൺപതിനായിരം പേരെ കൊന്നൊടുക്കാനായെന്ന് അവിടത്തെ കമാണ്ടർ എന്നെ അറിയിച്ചു. മോണോക്സൈഡ് വാതകം ഉപയോഗിച്ചുള്ള അയാളുടെ രീതി അത്ര കാര്യക്ഷമമാണെന്ന് എനിക്കു തോന്നിയില്ല. അതിനാൽ, ഓഷ്‌വിറ്റ്സ് സ്ഥാപിച്ചപ്പോൾ ഞാൻ അവിടത്തെ ഉപയോഗത്തിന് സൈക്ലോൺ-ബി വാതകം തെരഞ്ഞെടുത്തു....മരണഅറയിൽ ഉള്ളവരെയെല്ലാം കൊല്ലാൻ അതിന് 3 മുതൽ 15 വരെ മിനിറ്റ് മാത്രമേ വേണ്ടിയിരുന്നുള്ളു....എങ്കിലും വാതിൽ തുറക്കുന്നതിനു മുൻപ് ഞങ്ങൾ 30 മിനിറ്റു കാത്തിരുന്നു.....ഞങ്ങൾ വരുത്തിയ മറ്റൊരു പരിഷ്കാരം അറകളുടെ വലിപ്പം, രണ്ടായിരം പേരെ ഉൾക്കൊള്ളാൻ പാകത്തിന് വർദ്ധിപ്പിച്ചതാണ്. ട്രെബ്ലിങ്കയിലെ അറകളിൽ ഇരുനൂറു പേർ മാത്രമേ കൊള്ളുമായിരുന്നുള്ളു.<ref name = "long"/>}}
 
1942 മുതൽ 45 വരെ ഈ ഉന്മൂലനവ്യവസ്ഥകളിൽ മൊത്തം നാലര ദശലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എങ്കിലും, യുദ്ധത്തിനു മുൻപേ തന്നെ സ്ഥാപിക്കപ്പെട്ട ക്യാമ്പുകളിൽ കൂട്ടവധങ്ങൾ നേരത്തെ നടന്നിരുന്നതിനാൽ, നാത്സികളുടെ 'അന്തിമപരിഹാരത്തിന്' ഇരകളായവരുടെ മൊത്തം സഖ്യം ആറുദശലക്ഷത്തോളം വരുമെന്നു കരുതപ്പെടുന്നു.
 
കൊലക്കളങ്ങളിലേക്കു യാത്രയാക്കപ്പെട്ടിരുന്നവരിൽ മിക്കവർക്കും അവരെ കാത്തിരുന്ന വിധിയെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായിരുന്നില്ല. "ഞങ്ങൾ ഇവിടെ ജോലിയും മറ്റുമായി സുഖമായി കഴിയുന്നു. നിങ്ങളുടെ വരവു കാത്തിരിക്കുകയും ചെയ്യുന്നു" എന്നെഴുതിയ സുന്ദരമായ തപാൽ കാർഡുകൾ ബന്ധുക്കൾക്ക് അയക്കാനായി തടവുകാർക്ക് കൊടുത്തിരുന്നു. ജർമ്മൻ ജനത ഈ കൊടുംപാതകത്തിനെതിരെ വ്യാപകമായി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു പല മറുപടികളും ചരിത്രകാരന്മാർ മുന്നോട്ടുവച്ചിട്ടുണ്ട്. കൂട്ടത്താവളങ്ങളിലെ പാതകങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു എന്നും ജനങ്ങൾ ഭീതിയുടെ പിടിയിലായിരുന്നു എന്നും മറ്റുമാണ് സാധാരണ മറുപടികൾ. എന്നാൽ യഹൂദരെ മറ്റൊരു വർഗ്ഗത്തിലോ ലോകത്തിലോ പെട്ട ജീവികളായി കാണാനുള്ള വ്യാപകമായ പ്രവണത മൂലം, അവരുടെ ദുരിതം അവഗണിക്കപ്പെട്ടു എന്ന വിശദീകരണമാണ് ചരിത്രകാരനായ റിച്ചാർഡ് ഗ്രുൻബർഗർ നൽകുന്നത്.<ref name = "long"/>
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്