"പോളി അക്രിലോനൈട്രൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
തുടരും
വരി 5:
 
അക്രിലിക് ഫൈബർ 85% അക്രിലോ നൈട്രൈലും, ബാക്കി 15% മറ്റേതെങ്കിലും അനുയോജ്യമായ സഹഏകകങ്ങളുമടങ്ങിയ കോപോളിമർ ആണ്. ഉറപ്പ്, ദാർഢ്യം, ഘർഷണ പ്രതിരോധം,( abrasion resistance), ഇവ കൂടാതെ, കറകളും പാടുകളും പറ്റിപ്പിടിക്കുകയില്ല എന്നതും, അഭിലഷണീയ ഗുണങ്ങളിൽ പെയുന്നു. സ്പർശിക്കുമ്പോൾ രോമവസ്ത്രങ്ങളുടെ( wool) മാർദ്ദവവും മിനുസവുമുളളതിനാൽ അക്രിലിക് ഫൈബറിനെ പലപ്പോഴും കൃക്രിമ വൂൾ എന്നും പറയാറുണ്ട് <ref>[[http://www.textileschool.com/School/Fiber/ManmadeSynthetic/AcrylictheArtificialWoolFibers.aspx Acrylic the Artificial Wool Fibers]]</ref>
=== കോപോളിമറുകൾ ===
അക്രിലോനൈട്രൈൽ, ബ്യൂട്ടാഡൈയീൻ, സ്റ്റൈറീൻ എന്നീ മൂന്ന് ഏകകങ്ങളടങ്ങിയ എബിഎസ്( ABS) പ്ലാസ്റ്റിക്കും, സ്റ്റൈറീനും അക്രിലോനൈട്രൈലും അടങ്ങിയ, സാനും(SAN) വളരെ വ്യാവസായിക പ്രാധാന്യമുളള കോപോളിമറുകളാണ്
=== കാർബൺ ഫൈബർ ===
പോളി അക്രിലോനൈട്രലിൽ നിന്ന് കാർബൺ ഫൈബർ ഉണ്ടാക്കാം. ചൂടാക്കിയോ, രാസപ്രേരകങ്ങളുപയോഗിച്ചോ സമീപസ്ഥരായ സയനൈഡ് ഗ്രൂപ്പുകളെ തമ്മിൽ കൂട്ടിക്കെട്ടുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ പിന്നീട് വിവിധ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ പല ഘട്ടങ്ങളിലായി ഉയർന്ന താപനിലയിലേക്ക് എത്തിച്ചാണ് കാർബണീകരണം പൂർത്തിയാക്കുന്നത്. അന്തിമ രൂപത്തിന് ഗ്രാഫൈറ്റിൻറെ ഘടനയായിരിക്കും.<ref>[[http://www.pslc.ws/macrog/carfsyn.htm Carbon Fibers]]</ref>
"https://ml.wikipedia.org/wiki/പോളി_അക്രിലോനൈട്രൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്