"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
മദ്ധ്യയുഗങ്ങളിൽ യൂറോപ്യൻ ഭരണകൂടങ്ങളിലെ നീതിവ്യവസ്ഥ യഹൂദരെ പൗരാവകാശമില്ലാത്തവരോ രണ്ടാം തരം പൗരന്മാരോ ആയി കണക്കാക്കി. കോടതിവ്യവഹാരങ്ങളിൽ പങ്കെടുക്കുന്ന യഹൂദർ, "മൊരേ ജുദായ്ക്കോ" എന്ന അപമാനകരമായ പ്രതിജ്ഞയിലും അതിന്റെ അനുബന്ധച്ചടങ്ങുകളിലും കൂടി കടന്നു പോകാൻ നിർബ്ബന്ധിക്കപ്പെട്ടു. മൊഴി അസത്യമാണെങ്കിൽ ബൈബിളിലെ [[നിയമാവർത്തനം|നിയമാവർത്തനപ്പുസ്തകത്തിലെ]] ശാപങ്ങളെല്ലാം യഹൂദൻ തലയിലേറ്റുന്നു എന്ന മട്ടിലായിരുന്നു ആ പ്രതിജ്ഞ.<ref>മൊരേ ജുദായിക്കോ പ്രതിജ്ഞ, [http://www.jewishencyclopedia.com/articles/11640-oath-more-judaico യഹൂദവിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
[[സ്പെയിൻ|സ്പെയിനിൽ]] യഹൂദരുടെ പീഡനം ഒരു സഹസ്രാബ്ദം ദീർഘിച്ചു. നികുതി നിരക്കിലെ വിവേചനവിവേചനം, നിർബ്ബന്ധിച്ചുള്ള കടംമേടിക്കൽ, കണ്ടുകെട്ടൽ, കൊലപാതകം, നിർബ്ബന്ധിത [[മാമ്മോദീസ]] തുടങ്ങിയവയ്ക്ക് അവർ ഇരകളായി. മതപരിവർത്തനത്തിന് തങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രഭാഷണങ്ങൾ സ്വന്തം സിനഗോഗുകളിൽ പോലും കേൾക്കാൻ അവർ നിർബ്ബന്ധിക്കപ്പെട്ടു. അതേസമയം, ക്രിസ്തുമതത്തിൽ നിന്ന് യഹൂദതയിലേക്കുള്ള പരിവർത്തനത്തിന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ക്രിസ്തീയ വേദാന്തികളുമായുള്ള സംവാദങ്ങൾക്ക് ക്ഷണിക്കപ്പെട്ട അവർക്ക് അവയിൽ പരാജയം അപമാനകരവും വിജയം അപകടകരവും ആയിരുന്നു.<ref>[[വിൽ ഡുറാന്റ്]], "ദ റിഫർമേഷൻ", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]](ആറാം ഭാഗം പുറം 200)</ref>
 
തീർത്തും പ്രതികൂലമായ ഈ ചുറ്റുപാടുകളോടു പ്രതികരിച്ച വ്യവസ്ഥാപിത യഹൂദത കൂടുതൽ ഇടുങ്ങിയതും യാഥാസ്ഥിതികവുമായി. ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള ബന്ധം ശത്രുത നിറഞ്ഞതയും ആഴമില്ലാത്തതും ആയിത്തീർന്നു. ഈ പരാധീനതകൾ, ക്രിസ്തീയരാഷ്ട്രങ്ങളിലെ യഹൂദരെ സമൂഹിക-സംസ്കാരികമേഖലകളുടെ വളർച്ചയിൽ പങ്കാളികളാകാൻ പ്രാപ്തിയില്ലാത്തവരാക്കി. മദ്ധ്യയുഗങ്ങളിൽ പൊതുവേ, യഹൂദർക്ക് താരതമ്യേനയുള്ള മനുഷ്യത്വവും അനുകൂലസാഹചര്യങ്ങളും ലഭിച്ചത് ഇസ്ലാമിക സമൂഹങ്ങളിലാണ്.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 322-23)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1299622" എന്ന താളിൽനിന്ന് ശേഖരിച്ചത്