"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,204 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
1942 മുതൽ 45 വരെ ഈ ഉന്മൂലനവ്യവസ്ഥകളിൽ മൊത്തം നാലര ദശലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എങ്കിലും, യുദ്ധത്തിനു മുൻപേ തന്നെ സ്ഥാപിക്കപ്പെട്ട ക്യാമ്പുകളിൽ കൂട്ടവധങ്ങൾ നേരത്തെ നടന്നിരുന്നതിനാൽ, നാത്സികളുടെ അന്തിമപരിഹാരത്തിന് ഇരകളായവരുടെ മൊത്തം സഖ്യം ആറുദശലക്ഷത്തോളം വരുമെന്നു കരുതപ്പെടുന്നു.
 
കൊലക്കളങ്ങളിലേക്കു യാത്രയാക്കപ്പെട്ടിരുന്നവരിൽ മിക്കവർക്കും അവരെ കാത്തിരുന്ന വിധിയെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായിരുന്നില്ല. "ഞങ്ങൾ ഇവിടെ ജോലിയും മറ്റുമായി സുഖമായി കഴിയുന്നു. നിങ്ങളുടെ വരവു കാത്തിരിക്കുകയും ചെയ്യുന്നു" എന്നെഴുതിയ സുന്ദരമായ തപാൽ കാർഡുകൾ ബന്ധുക്കൾക്ക് അയക്കാനായി തടവുകാർക്ക് കൊടുത്തിരുന്നു. ജർമ്മൻ ജനത ഈ കൊടുംപാതകത്തിനെതിരെ വ്യാപകമായി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു പല മറുപടികളും ചരിത്രകാരന്മാർ മുന്നോട്ടുവച്ചിട്ടുണ്ട്. കൂട്ടത്താവളങ്ങളിലെ പാതകങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു എന്നും ജനങ്ങൾ ഭീതിയുടെ പിടിയിലായിരുന്നു എന്നും മറ്റുമാണ് സാധാരണ മറുപടികൾ. എന്നാൽ യഹൂദരെ മറ്റൊരു വർഗ്ഗത്തിലോ ലോകത്തിലോ പെട്ട ജീവികളായി കാണാനുള്ള വ്യാപകമായ പ്രവണത മൂലം, അവരുടെ ദുരിതം അവഗണിക്കപ്പെട്ടു എന്ന വിശദീകരണമാണ് ചരിത്രകാരനായ റിച്ചാർഡ് ഗ്രുൻബർഗർ നൽകുന്നത്.<ref name = "long"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1299610" എന്ന താളിൽനിന്ന് ശേഖരിച്ചത്