"പോളി അക്രിലോനൈട്രൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
തുടരും
വരി 1:
[[File:Poly(acrylonitrile).png|thumb|100px|പോളി അക്രിലോ നൈട്രൈലിലെ പുനരാവർത്തന ഘടകം ]]
പോളി അക്രിലോ നൈട്രൈൽ മനുഷ്യനിർമ്മിത ഫൈബറുകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. സയനൈഡ് (-CN ) ഗ്രൂപ്പിൻറെ സാന്നിധ്യം ഈ പോളിമറിൻറെ രാസഭൌതിക ഗുണങ്ങളെ കാര്യമായി സ്വാധിനിക്കുന്നു.<ref>{{cite book|title=Textbook of Polymer Science|author=Billmeyer, F.W. Jr|publisher= Wiley International|year=1962|LCCCN=62-18350}}</ref>
=== പ്രത്യേകതകൾ ===
അക്രിലോ നൈട്രൈൽ ആണ് ഏകകം. ഇത് ഫ്രീ റാഡിക്കൽ പോളിമറീകരണത്തിലൂടെയാണ് സാധാരണ പോളി അക്രിലോ നൈട്രൈൽ ആയി മാറ്റുന്നത്. അധികമായ ക്രിസ്റ്റലൈനിറ്റി, വളരെ ഉയർന്ന ദ്രവണാങ്കം, ലയന സാധ്യത തിരെ കുറവ്, പ്ലാസ്റ്റിസൈസ് ചെയ്യാൻ വഴങ്ങാത്തത് ഈ വക ബുദ്ധിമുട്ടുകൾ ആദ്യ കാലങ്ങളിൽ തടസ്സമായി നിന്നെങ്കിലും പിന്നീട് പല പരിഹാരങ്ങളും കണ്ടെത്തിയതോടെ ഇന്ന് പോളി അക്രിലോ നൈട്രൈൽ വളരെ വ്യാവസായിക വാണിജ്യ പ്രാധാന്യമുളള വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു.
 
അക്രിലിക് ഫൈബർ 85% അക്രിലോ നൈട്രൈലും, ബാക്കി 15% മറ്റേതെങ്കിലും അനുയോജ്യമായ സഹഏകകങ്ങളുമടങ്ങിയ കോപോളിമർ ആണ്. ഉറപ്പ്, ദാർഢ്യം, ഘർഷണ പ്രതിരോധം,( abrasion resistance), ഇവ കൂടാതെ, കറകളും പാടുകളും പറ്റിപ്പിടിക്കുകയില്ല എന്നതും, അഭിലഷണീയ ഗുണങ്ങളിൽ പെയുന്നു. സ്പർശിക്കുമ്പോൾ രോമവസ്ത്രങ്ങളുടെ( wool) മാർദ്ദവവും മിനുസവുമുളളതിനാൽ അക്രിലിക് ഫൈബറിനെ പലപ്പോഴും കൃക്രിമ വൂൾ എന്നും പറയാറുണ്ട് <ref>[[http://www.textileschool.com/School/Fiber/ManmadeSynthetic/AcrylictheArtificialWoolFibers.aspx Acrylic the Artificial Wool Fibers]]</ref>
=== കാർബൺ ഫൈബർ ===
പോളി അക്രിലോനൈട്രലിൽ നിന്ന് കാർബൺ ഫൈബർ ഉണ്ടാക്കാം. ചൂടാക്കിയോ, രാസപ്രേരകങ്ങളുപയോഗിച്ചോ സമീപസ്ഥരായ സയനൈഡ് ഗ്രൂപ്പുകളെ തമ്മിൽ കൂട്ടിക്കെട്ടുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ പിന്നീട് വിവിധ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ പല ഘട്ടങ്ങളിലായി ഉയർന്ന താപനിലയിലേക്ക് എത്തിച്ചാണ് കാർബണീകരണം പൂർത്തിയാക്കുന്നത്. അന്തിമ രൂപത്തിന് ഗ്രാഫൈറ്റിൻറെ ഘടനയായിരിക്കും.<ref>[[http://www.pslc.ws/macrog/carfsyn.htm Carbon Fibers]]</ref>
=== അവലംബം ===
<references/>
=== പുറംകണ്ണികൾ ===
#{{cite book|title=Acrylic Fiber Technology and Applications |editor=James Masson|publisher: CRC Press| edition=1|year= 1995|ISBN-10: 0824789776|ISBN-13: 978-0824789770}}
#{{cite book|title=Synthetic Fibers|author=Franz Fourne|publisher= C.Hanser,Germany|year= 2009|ISBN-10: 3446160728|
ISBN-13: 978-3446160729}}
#{{cite book|title=Manmade Fibres: Their origin and development|Editor=R.B. Seymour|coeditor= R.S. Porter|publisher: Springer| edition=1 year=1993|ISBN-10: 1851668888|ISBN-13: 978-1851668885}}
#{{cite book| title=Carbon Fibers|author=Jean_Baptiste Donnet|publisher: CRC Press|year= 1998|ISBN-10: 0824701720|
ISBN-13: 978-0824701727}}
#{{cite book|title=Carbon Fibers and Their Composites|author=Peter Morgan| Publisher: CRC Press|year= 2005|ISBN-10: 0824709837|
ISBN-13: 978-0824709839}}
"https://ml.wikipedia.org/wiki/പോളി_അക്രിലോനൈട്രൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്