"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
യഹൂദർ ഉൾപ്പെടെയുള്ള അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ എറ്റവും ഫലപ്രദമായ മാർഗ്ഗം വൻതോതിലുള്ള കൂട്ടക്കൊലയാണെന്ന് നാത്സികൾ കരുതി. യൂറോപ്പിലെ "ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരം" ഇതാണെന്നായിരുന്നു അവരുടെ ബോദ്ധ്യം. [[ജർമ്മനി|ജർമ്മനിയിലും]] ജർമ്മൻ അധിനിവേശ മേഖലകളിലും 'കൂട്ടത്താവളങ്ങൾ' (കോൺസൻട്രേഷൻ ക്യാമ്പുകൾ) എന്ന പേരിൽ ഉന്മൂലനാശസങ്കേതങ്ങൾ ഉയർന്നു വന്നു. അവയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് 'അന്തിമപരിഹാരം' ത്വരിതമാക്കാൻ നാത്സിനേതൃത്വം തിടുക്കം കാട്ടി. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ നടന്ന ന്യൂറംബർഗ്ഗ് കുറ്റവിചാരണയിൽ, കൂട്ടത്താവളങ്ങളിൽ പലതിന്റേയും കാര്യസ്ഥനായിരുന്ന നാത്സി നേതാവ് റുഡോൾഫ് ഹോസ് ഇങ്ങനെ മൊഴികൊടുത്തു:-
 
{{Cquote|ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരമെന്നതിന്, യൂറോപ്പിലെ യഹൂദരുടെ ഉന്മൂലനാശം എന്നാണർത്ഥം. (പോളണ്ടിലെ) ഓഷ്‌വിറ്റ്സിൽ ഉന്മൂലനാശസംവിധാനം സ്ഥാപിക്കാൻ 1941 ജൂണിൽ എനിക്ക് ഉത്തരവു കിട്ടി. അതിനു മുൻപേ, [[പോളണ്ട്|പോളണ്ടിൽ]] മൂന്നിടങ്ങളിൽബെൽസെക്ക്, ട്രെബ്ലിങ്ക, വോൾസെക് എന്നീയിടങ്ങളിൽ അവ നിലവിലുണ്ടായിരുന്നു...അവർ ഉന്മൂലനാശം നടത്തിരുന്നത് എങ്ങനെ എന്നറിയാൻ ഞാൻ ട്രെബ്ലിങ്ക സന്ദർശിച്ചു. ആറു മാസം കൊണ്ട് എൺപതിനായിരം പേരെ കൊന്നൊടുക്കാനായെന്ന് അവിടത്തെ കമാണ്ടർ എന്നെ അറിയിച്ചു. മോണോക്സൈഡ് വാതകം ഉപയോഗിച്ചുള്ള അയാളുടെ രീതി അത്ര കാര്യക്ഷമമാണെന്ന് എനിക്കു തോന്നിയില്ല. അതിനാൽ, ഓഷ്‌വിറ്റ്സ് സ്ഥാപിച്ചപ്പോൾ ഞാൻ അവിടത്തെ ഉപയോഗത്തിന് സൈക്ലോൺ ബി വാതകം തെരഞ്ഞെടുത്തു....മരണ അറയിൽ ഉള്ളവരെയെല്ലാം കൊല്ലാൻ അത് 3 മുതൽ 15 വരെ മിനിറ്റ് എടുത്തു.<ref name = "long"/>}}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297936" എന്ന താളിൽനിന്ന് ശേഖരിച്ചത്