"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] രംഗത്തെ ഒരു അഭിനേതാവായിരുന്നു '''രതീഷ്''' (1954–2002). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
 
1977-ൽ പുറത്തിറങ്ങിയ [[വേഴാമ്പൽ (ചലച്ചിത്രം)|വേഴാമ്പൽ]] എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1979-ൽ [[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഉൾക്കടൽ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. 1981-ൽ പുറത്തിറങ്ങിയ [[തുഷാരം (ചലച്ചിത്രം)|തുഷാരം]] എന്ന [[ഐ.വി. ശശി]] ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു. 1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
 
2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്