"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Antisemitism }}
[[ചിത്രം:Bookcover-1880-Marr-German uber Juden.jpg|thumb|175px|right|വിൽഹെം മാറിന്റെ "യൂദായിസത്തിനെതിരെ ജർമ്മാനിസത്തിന്റെ വിജയത്തിനുള്ള വഴി" എന്ന യഹൂദവിരുദ്ധ പ്രചാരണ രചനയുടെ പുറം ചട്ട]]
[[മതം|മത]], വംശീയ അടിസ്ഥാനങ്ങളിൽ [[യഹൂദർ|യഹൂദരെ]] ലക്ഷ്യം വയ്ക്കുന്ന പ്രതികൂല മനോഭാവങ്ങളുടേയും നടപടികളുടേയും പേരാണ് '''ജൂതവിരോധം'''. [[ജർമ്മനി|ജർമ്മൻ]] സംസ്കാരത്തിലെ യഹുദസ്വാധീനത്തിനെതിരെ പ്രചാരണം നടത്തിയിരുന്ന വിൽഹെം മാർ 1870-കളിൽ കണ്ടെത്തിയ '''ആന്റിസെമെറ്റിസം''' എന്ന പേരിലാണ് അതു വ്യാപകമായി അറിയപ്പെടുന്നത്. എങ്കിലും അറേബ്യൻ [[ഇസ്ലാം]] ഉൾപ്പെടെയുള്ള ഇതരജനവിഭാഗങ്ങൾക്കും 'സെമെറ്റിക്' മത-വംശ പശ്ചാത്തലങ്ങൾ ഉള്ളതിനാൽ, [[യഹൂദർ|യഹൂദരോടു]] മാത്രമുള്ള വിരോധത്തിന്റെ സൂചകമെന്ന നിലയിൽ ആ പദത്തിന്റെ പ്രയോഗം അനുചിതമാണെന്നു കരുതുന്നവരുണ്ട്. അതിനാൽ, കേവലം വംശീയവും സാംസ്കാരികവുമായ ഒരു മനോഭാവവും ചെയ്തികളും എന്ന നിലയിൽ ആന്റിസെമെറ്റിസത്തെ കാണാനും മതാടിസ്ഥാനത്തിലുള്ള യഹൂദവിരോധത്തിൽ നിന്ന് അതിനെ വേർതിരിക്കാനും പ്രവണതയുണ്ട്. എങ്കിലും, മത-വംശീയമാനങ്ങൾ കൂടിക്കുഴഞ്ഞ യഹൂദവിരോധത്തിന്റെ പേരെന്ന നിലയിൽ ഇന്ന് അത് വ്യാപകമായി പ്രയോഗിക്കപ്പെടുന്നു.<ref name "oxford">Anti-Semetism, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ ക്രിസ്റ്റർ സ്റ്റെന്ഥാൾ എഴുതിയ ലേഖനം (പുറങ്ങൾ 32-34)</ref> .ജൂതവെറി എന്ന പദപ്രയോഗവും വ്യാപകമായി നിലവിലുണ്ട്.
 
==ഗ്രെക്കോ-റോമൻ ലോകം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297754" എന്ന താളിൽനിന്ന് ശേഖരിച്ചത്