"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
===വോൾട്ടയർ===
എങ്കിലും യഹൂദരുടെ നേരേയുള്ള മുൻവിധികൾ പെട്ടന്ന് അപ്രത്യക്ഷമായില്ല. [[ജ്ഞാനോദയംജ്ഞാനോദയകാലം|ജ്ഞാനോദയപാരമ്പര്യത്തിലെ]] ഏറ്റവും അറിയപ്പെടുന്ന ചിന്തകൻ [[വോൾട്ടയർ]] പോലും അവയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദരുടെ തോറയെ [[വോൾട്ടയർ]] കൂട്ടക്കൊലകളുടേയും വിഷയാസക്തിയുടേയും രേഖയെന്നു വിശേഷിപ്പിച്ചു. വ്യവസ്ഥാപിത ക്രിസ്തീയതയുടെ തന്നെ തീവ്രശശത്രുവായിരുന്ന [[വോൾട്ടയർ|വോൾട്ടയർക്ക്]] യഹൂദമതത്തോടുണ്ടായിരുന്ന വെറുപ്പിന് ഒരു കാരണം, അത് [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] പിറവിയ്ക്കു പശ്ചാത്തലമൊരുക്കി എന്നതായിരുന്നു.{{സൂചിക|൧|}} യാഥാസ്ഥിതിക ക്രിസ്ത്യാനികൾ യഹൂദരെ ശപിക്കുന്നതു കാണുമ്പോൾ മക്കൾ അപ്പനെ തല്ലുന്നതായി തനിക്കു തോന്നുമെന്ന് [[വോൾട്ടയർ]] പറഞ്ഞു. യഹൂദരായ ഓഹരി ദല്ലാളന്മാരും മറ്റുമായുള്ള വ്യക്തിപരമായ ഇടപാടുകളിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തിന്റെ കയ്പ് വോൾട്ടയറുടെ നിരീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>[[വിൽ ഡുറാന്റ്|വിൽ, ഏരിയൽ ഡുറാന്റുമാർ]], "റുസ്സോയും വിപ്ലവവും" (പുറങ്ങൾ 149-51)</ref>
 
==='ഹസ്കല'===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297677" എന്ന താളിൽനിന്ന് ശേഖരിച്ചത്