"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 105:
 
ക്രിസ്റ്റലൈൻ പോളിമറുകളും അടുക്കും ചിട്ടയുമില്ലാത്ത ഖണ്ഡങ്ങളുടെ തോതിനനുസരിച്ച് ഇതേ വിധം പ്രതികരിക്കും. അമോർഫസ് ഖണ്ഡങ്ങളുടെ തോത് വളരെ കുറവാണെങ്കിൽ, ഉരുകുന്ന താപനില (T<sub>m</sub>, melting temperature) മാത്രമെ ശ്രദ്ധയിൽ പെടുകയുളളു.
=====പോളിമർ ലായനികൾ =====
വിശ്ലേഷണ പഠനങ്ങൾക്കും ചില സാങ്കേതിക വ്യാവസായിക ഉപയോഗങ്ങൾക്കും [[പോളിമർ ലായനി |പോളിമർ ലായനികൾ]] ആവശ്യമാണ്. പഞ്ചസാര, ഉപ്പ് എന്നീ ലഘുതന്മാത്രകളെപ്പോലെ ലായകത്തിൽ എളുപ്പത്തിൽ വിലയിക്കുന്നവയല്ല ബൃഹത്തന്മാത്രകൾ. വിലയനത്തിനു സമയമെടുക്കും. മാത്രവുമല്ല, ഓരോ പോളിമറിൻറെയും രാസഗുണങ്ങൾക്ക് സമാനമായ ലായകങ്ങളിലേ അവ ലയിക്കുകയുളളു. കൂടാതെ ശൃംഖലാദൈർഘ്യം കൂടുന്നതോടൊപ്പം, ലയനസാധ്യതയും കുറയും.
=====പോളിമർ മിശ്രിതങ്ങൾ (Polymer Blends)=====
പല ഉപയോഗങ്ങൾക്കുമായി വിവിധ ഗുണങ്ങളുളള ഒന്നിലധികം പോളിമറുകൾ കൂട്ടിക്കലർത്തിയ മിശ്രിതങ്ങൾ ആവശ്യമായി വരാറുണ്ട്. ചില പോളിമറുകൾ നല്ലപോലെ ഇടകലരുമെങ്കിൽ മറ്റു ചിലവ തീരെ യോജിപ്പില്ലാത്തവയും. അത്തരം മിശ്രിതങ്ങളിൽ പോളിമറുകൾ തമ്മിലുളള യോജിപ്പ് വർദ്ധിപ്പിക്കാൻ അനുരഞ്ജകരെ ( compatibilizers) ചേർക്കാറുണ്ട്.
===ഗുണവിശേഷങ്ങളും ഉപയോഗ മേഖലകളും ===
ശൃംഖലാ ദൈർഘ്യം, അമോർഫസ്-ക്രിസ്റ്റലൈൻ തോത്, ശാഖകൾ, , കുരുക്കുകൾ,T<sub>g</sub>, T<sub>m</sub> ഇവയെല്ലാം സങ്കലിതരൂപത്തിൽ പോളിമറുടെ പ്രായോഗിക ഉപയോഗത്തെ നിർണ്ണയിക്കുന്നു. [[ഇലാസ്റ്റോമർ]], [[ഫൈബർ]], [[പ്ലാസ്റ്റിക്]] എന്നീ മൂന്നു രൂപങ്ങളിലാണ് പോളിമറുകൾ മാനവസമുദായത്തിനു ഉപകരിക്കുന്നത്.
 
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്