"വിത്തുകോശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്രമഭംഗം വഴി വിഭജനം നടത്തി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുവാൻ കഴിവുള്ളതും ആയ കോശങ്ങളാണ് വിത്തുകോശങ്ങൾ. വൈവിധ്യാമാർന്നവൈവിധ്യമാർന്ന പുതിയ കോശങ്ങളെ പിന്നീട് ഉത്പാദിപ്പാകുവാൻഉത്പാദിപ്പിക്കുവാൻ ഇവയ്ക്ക് കഴിവുണ്ട്. യഥാർത്ഥത്തിൽ ഇവ പ്രത്യേകമായി രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്തവയാണ്. ഇവയെ പ്രത്യേകപരീക്ഷണസാഹചര്യങ്ങളിൽ ഉത്തേജിപ്പിച്ച് അഭിലഷണീയകോശങ്ങളെ പനരുജ്ജീവിപ്പിക്കാവുന്നതാണ്നിർമ്മിച്ചെടുക്കാവുന്നതാണ്. മനുഷ്യരിൽ 3 മുതൽ 5 വരെ ദിവസം മാത്രം പ്രായമുള്ള കോശങ്ങളിൽഭ്രൂണങ്ങളിൽ നിന്ന് കാലക്രമേണ ശരീരനിർമ്മാണത്തിനും മറ്റ് ശാരീരികപ്രവർത്തനങ്ങൾക്കുമാവശ്യമായ ത്വക്ക്, ഹൃദയ, ശ്വാസകോശ, പേശീ, അസ്ഥികലകളെല്ലാം രൂപപ്പെടുന്നു.<ref>Current Affairs Prelim 2012, page 296, Competition Success, 2010</ref>
== സവിശേഷഗുണങ്ങൾ ==
=== നിയതഘടന ===
വരി 8:
വിത്തുകോശങ്ങളുടെ ക്രമഭംഗം വഴി നിരവധി വ്യതിരിക്ത ഘടനയും ധർമ്മവുമുള്ള കോശങ്ങൾ രൂപപ്പെടുന്നു.
== വിവിധതരം വിത്തുകോശങ്ങൾ ==
പൊതുവേ ഭ്രൂണവിത്തുകോശങ്ങൾ (എംബ്രിയോണിക് സ്റ്റെം സെൽ)എന്നും പരിപക്വവിത്തുകോശങ്ങൾ (അഡൾട്ട് സ്റ്റെം സെൽ)എന്നും വിത്തുകോശങ്ങളെ രണ്ടായി തിരിക്കാം. ഭ്രൂണങ്ങളിൽ നിന്ന് രൂപപ്പെടുന്ന കോശങ്ങൾ വിവിധപരീക്ഷണഘട്ടങ്ങളിലൂടെ സാധാരണ വിത്തുകോശങ്ങളുടെ ഗുണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കപ്പെടുന്നു. പിന്നീട് വളർച്ചാമാധ്യമങ്ങളിൽ വച്ച് ഇവയെ പരുവപ്പെടുത്തി പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നു. പൂർണ്ണ വളർച്ചയെത്തിയ അവയവങ്ങളിലോ കലകളിലോ കാണപ്പെടുന്ന രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്ത തരത്തിലുള്ള കോശങ്ങളാണ് പരിപക്വവിത്തുകോശങ്ങൾ. സൊമാറ്റിക് സ്റ്റെം സെൽ എന്നും ഇവ വിവക്ഷിക്കപ്പെടുന്നു. അസ്ഥിമജ്ജയും ആഡിപ്പോസ് കലകളും രക്തവുമാണ് ഇത്തരം കോശങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വാഭാവികഉറവിടങ്ങൾ.<ref>http://en.wikipedia.org/wiki/Stem_cell</ref>
== പ്രാധാന്യം ==
വിത്തുകോശങ്ങളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. രക്താർബുദം പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ വിത്തുകോശപഠനങ്ങൾക്ക് കഴിയുന്നു. പാർക്കിൻസൺസ്, അമയിലോട്രോഫിക്ക് ലാറ്റിറൽ സ്ക്ളീറോസിസ്, മൾട്ടിപ്പിൽ സ്ക്ളിറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സയ്ക്ക് വിത്തുകോശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/വിത്തുകോശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്