"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
സ്ഥിതിസമത്വത്തിനും വർഗ്ഗരഹിതസമൂഹത്തിനും വേണ്ടി വാദിച്ചുകൊണ്ട് സാമ്പത്തികവും സാമൂഹ്യവുമായ വ്യവസ്ഥാപിതകളെ തകിടം മറിക്കാൻ ശ്രമിച്ച [[കമ്മ്യൂണിസം]] പോലുള്ള പുത്തൻ തത്ത്വസംഹിതകൾ സൃഷ്ടിച്ച കോളിളക്കങ്ങളിൽ യഹൂദരെ കുറ്റവാളികളാക്കാനുള്ള ശ്രമവും 19-ആം നൂറ്റാണ്ടിൽ ഉണ്ടായി. പുത്തൻ സിദ്ധാന്തങ്ങൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദരുടെ ശ്രമത്തിന്റെ ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യനായ [[കാറൽ മാർക്സ്|കാറൽ മാർക്സിന്റെ]] യഹൂദപശ്ചാത്തലം ഈ ആരോപണങ്ങളെ ഗൗരവമായെടുക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചു. യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതമായ വിഭാഗങ്ങളിൽ ഒന്നായിരുന്ന യഹൂദർക്കിടയിൽ പലരും പുതുസിദ്ധാന്തങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതും ജൂതന്മാരുടെ ഗൂഢപദ്ധതിക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.
 
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ ആശയവാദചിന്തകൻ [[ഹേഗൽ|ഹേഗലിന്റെ]] ദർശനം ജർമ്മൻ ജനതയുടെ വംശമഹിമയെ പുകഴ്ത്തി. ക്രൈസ്തവ-ജൂത മതങ്ങൾ പിന്തുടരുന്ന സെമറ്റിക് ധാർമ്മികതയിലെ ബലഹീനന്റെ പക്ഷം നിൽക്കുന്ന [[ദൈവം|ദൈവത്തേയും]], ജനാധിപത്യവും സോഷ്യലിസവും ഉൾപ്പെടെ സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും തള്ളിപ്പറഞ്ഞ [[ഫ്രീഡ്രിക് നീച്ച|നീച്ചയും]] 19-20 നൂറ്റാണ്ടുകളെ ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ജർമ്മൻ ദാർശനികനായിരുന്നു. ഈ ചിന്തകന്മാരുടെ ആശയങ്ങൾ 19-ആം നൂറ്റാണ്ടിലും പിന്നീടും ജൂതവിരോധത്തെ പിന്തുണക്കും വിധം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
 
===ഡ്രൈഫസ് സംഭവം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297409" എന്ന താളിൽനിന്ന് ശേഖരിച്ചത്