"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Armageddon}}
ക്രിസ്തീയ ബൈബിൾ പ്രകാരം യുഗസമാപ്തിയിലെ യുദ്ധം നടക്കുന്ന സ്ഥലമാണ് '''അർമ്മഗദോൻ''' ([[ഇംഗ്ലീഷ്]]:Armageddon). ഇത് അക്ഷരാർത്ഥത്തിൽ നിലവിലുള്ള സ്ഥലമെന്ന നിലയിലും ഒരു പ്രതീതാത്മക സ്ഥലമെന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നു. ലോകാവസാനത്തെ സൂചിപ്പിക്കുന്ന പൊതു അർത്ഥത്തിലും ഈ പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്.
 
ബൈബിളിൽ ഒരു പ്രാവശ്യം ([[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാട്‌ പുസ്തകം]] 16:16-ൽ) മാത്രമാണ് അർമ്മഗദോൻ എന്ന പദം പരാമർശിക്കപ്പെടുന്നത്. അന്ത്യകാലത്ത് നന്മയും തിന്മയും തമ്മിൽ സംഘട്ടനം നടക്കുമെന്നും ഒടുവിൽ ദൈവത്തിന്റെ സ്വർഗീയസേനകൾ സാത്താനെ പരാജയപ്പെടുത്തുമെന്നും ആ സംഘട്ടനം അർമഗദോനിൽ വച്ചായിരിക്കുമെന്നും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
 
മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. <ref>[http://www.watchtower.org/e/20080401/article_01.htm WHAT IS ARMAGEDDON?]</ref>
 
 
അർമ്മഗ്ദോൻ എന്ന പദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തിൽ മാത്രമേ കാണപ്പെടുന്നുള്ളു. ബൈബിളിലെ അവസാനത്തെപുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ അത് യുഗസമാപ്തിയിൽ നടക്കാനുള്ള ഒരു പ്രവചനമായി കാണപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അർമ്മഗദോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്